ടെൽ അവീവ് :ഗാസയിൽ ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ച് ബ്രിട്ടൻ. ഗാസയിലെ ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ നടപടിയുണ്ടാവുമെന്ന് ബ്രിട്ടനും ഫ്രാൻസും കാനഡയും നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഗാസയിലെ സാഹചര്യം ഭീതിപ്പെടുത്തുന്നതാണെന്ന് പാർലമെന്റിൽ വിശദമാക്കിയതിന് പിന്നാലെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ മരവിപ്പിച്ചത്. ഇസ്രയേൽ ആക്രമണത്തിൽ താറുമാറായ ഗാസയിൽ സഹായമെത്തിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേലിനോട് ആഗോള രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
അടിയന്തര സഹായം ലഭ്യമാകാത്ത സാഹചര്യത്തിൽ ഗാസയിൽ 48 മണിക്കൂറിനുള്ളിൽ 14000 കുട്ടികൾ മരിക്കുമെന്ന് യുഎൻ മുന്നറിയിപ്പിന് പിന്നാലെയായിരുന്നു ഇത്. പോഷകാഹാര കുറവും പട്ടിണിയിലും വലയുകയാണ് ഗാസയിലെ കുട്ടികളെന്നാണ് യുഎൻ വിശദമാക്കിയത്. ഗാസയിൽ ഇന്നലെ ഒരുവിധ സഹായവും എത്തിക്കാൻ സാധിച്ചിട്ടില്ലെന്നാണ് യുഎൻ വക്താവ് സ്റ്റെഫാൻ ഡ്യുജാറിക് വിശദമാക്കിയത് എട്ട് മണിക്കൂറിലേറെയായി ട്രെക്കുകൾ നിർത്തിയിട്ടിരിക്കുകയാണെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെയാണ് യുദ്ധ കറുത്ത ഘട്ടത്തിലേക്ക് കടന്നതായി വിശദമാക്കിയ ശേഷമാണ് ബ്രിട്ടൻ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി ഇസ്രയേലുമായുള്ള വ്യാപാര ചർച്ച മരവിപ്പിച്ചതായി വിശദമാക്കിയത്.
ഇസ്രയേലുമായുള്ള വ്യാപാരക്കരാർ പുനപരിശോധിക്കാൻ യൂറോപ്യൻ യൂണിയനും നിർദ്ദേശം നൽകിയിട്ടുണ്ട്. മനുഷ്യ ജീവനുകൾ രക്ഷിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്നാണ് യൂറോപ്യൻ യൂണിയൻ വിശദമാക്കുന്നത്. സ്കൂളുകളും ആശുപത്രികളും രക്ഷാകേന്ദ്രങ്ങളും ഉൾപ്പെടെ ഗാസയിലെങ്ങും ഇസ്രയേൽ ഇന്നലെ നടത്തിയ ബോംബാക്രമണങ്ങളിൽ 60 പലസ്തീൻകാർ കൂടി കൊല്ലപ്പെട്ടതായാണ് അന്തർ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മാർച്ച് 2 മുതൽ ഗാസയിൽ സമ്പൂർണ ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ് ഇസ്രയേൽ. കഴിഞ്ഞ ദിവസം മുതൽ പരിമിതമായ അളവിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം അനുവദിച്ചിട്ടുണ്ടെങ്കിലും തീർത്തും ഇത് അപര്യാപ്തമാണെന്ന് യുഎൻ ഏജൻസികൾ വിശദമാക്കുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.