ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഹോസ്റ്റിനെ ഉപയോഗിച്ച് ആളുകളെ കബളിപ്പിച്ചതിന് ഓസ്ട്രേലിയൻ റേഡിയോ സ്റ്റേഷനെതിരെ രൂക്ഷ വിമർശനം. സിഡ്നി മോണിംഗ് ഹെറാൾഡിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ ആറുമാസക്കാലമായി ഈ റേഡിയോ സ്റ്റേഷനിൽ നിന്ന് സംപ്രേഷണം ചെയ്തിരുന്ന ഒരു പരിപാടിയിൽ ആളുകൾ കേട്ടിരുന്നത് യഥാർത്ഥ വ്യക്തിയുടെ ശബ്ദമായിരുന്നില്ല. മറിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സൃഷ്ടിച്ച ശബ്ദമായിരുന്നു. സിഡ്നിയിൽ ഓസ്ട്രേലിയൻ റേഡിയോ നെറ്റ്വർക്കിന് (ARN) കീഴിലുള്ള ഒരു സ്റ്റേഷനായ സിഎഡിഎ, ഐ ഹാർട്ട് റേഡിയോ (iHeartRadio) ആപ്പ് വഴി പ്രക്ഷേപണം ചെയ്തുകൊണ്ടിരുന്ന […]