എന്തിനും ഏതിനും ചാറ്റ്ജിപിടിയുടെ കയ്യിൽ ഉത്തരമുണ്ട്. അതിനാൽ തന്നെ പലരും ഇന്ന് പല കാര്യങ്ങൾക്കും ചാറ്റ്ജിപിടിയുടെ സഹായം തേടാറുമുണ്ട്. അതുപോലെ യുഎസ്സിൽ നിന്നുള്ള ഒരാൾ ഹോട്ടലിൽ നിന്നും വിമാനത്തിൽ നിന്നും റീഫണ്ട് ലഭിക്കുന്നതിന് വേണ്ടി ചാറ്റ്ജിപിടിയെ ഒരു വക്കീലായി തന്നെ ഉപയോ​ഗിച്ചു. 

കൊളംബിയയിലേക്കുള്ള തന്റെ യാത്ര അവസാന നിമിഷം റദ്ദാക്കേണ്ടിവരികയായിരുന്നു യുവാവിന്. എന്നാൽ, വിമാനത്തിലും, ഹോട്ടൽ താമസത്തിനുമുള്ള റീഫണ്ട് കിട്ടിയില്ല. ഈ അവസരത്തിലാണ് ഇയാൾ AI ചാറ്റ്ബോട്ടിന്റെ സഹായം തേടിയത്. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. തന്നെ ഈ അനുഭവം അമ്പരപ്പിച്ചു എന്നാണ് യുവാവ് പറയുന്നത്. 

കൊളംബിയയിലെ മെഡെലിനിലേക്ക് ആയിരുന്നു തനിക്ക് പോകേണ്ടിയിരുന്നത്. എന്നാൽ, അവസാന നിമിഷത്തെ മെഡിക്കൽ എമർജൻസി കാരണം ആ യാത്ര തന്നെ റദ്ദാക്കേണ്ടി വരികയായിരുന്നു. എയർലൈനിലും ബുക്ക് ചെയ്ത ഹോട്ടലിലും റീഫണ്ടിന് വേണ്ടി അപേക്ഷിച്ചപ്പോൾ കിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്.

പിന്നാലെയാണ്, യുവാവ് ചാറ്റ്ജിപിടിയോട് തന്റെ വക്കീലായി പ്രവർത്തിക്കാനും തനിക്ക് വേണ്ടുന്ന മാർ​ഗനിർദേശങ്ങൾ നൽകാനും പറയുന്നത്. ഹോട്ടലിലും എയർലൈനിലും മെഡിക്കൽ എമർജൻസി ആണെങ്കിൽ റീഫണ്ട് ചെയ്യാവുന്ന പോളിസി ആണ്. മാത്രമല്ല, യുവാവിന് ഡോക്ടർ അതിനുള്ള തെളിവുകൾ നൽകാനും തയ്യാറായിരുന്നു. അങ്ങനെ ചാറ്റ്ജിപിടിയോട് ചോദിച്ചതിന് പിന്നാലെ ചാറ്റ്ജിപിടി യുവാവിന് അത് വ്യക്തമാക്കി കൊടുക്കുകയും അപേക്ഷ തയ്യാറാക്കി നൽകുകയും ചെയ്തു. 

ഒടുവിൽ, യുവാവിന് രണ്ട് സ്ഥലത്ത് നിന്നും റീഫണ്ട് ലഭിച്ചു എന്നാണ് പറയുന്നത്. രണ്ട് ലക്ഷത്തോളം രൂപയാണ് റീഫണ്ട് ലഭിച്ചത്. അതേസമയം, യുവാവിന് ശരിക്കും ഇങ്ങനെ ഒരു അനുഭവം ഉണ്ടായോ, അതോ വെറുതെ പറയുന്നതാണോ എന്ന് സംശയം പ്രകടിപ്പിച്ചവരു


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply