മധുര: താഴേത്തട്ടില്‍ പാര്‍ട്ടി അതീവ ദുര്‍ബലമെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളാഘടകത്തിന്റെ വിമര്‍ശനം. പി.കെ. ബിജുവാണ് ഈ വിമര്‍ശനം ഉന്നയിച്ചത്. കൊഴിഞ്ഞുപോക്ക് ആശങ്കാജനകമെന്നും വിമര്‍ശനം ഉയര്‍ന്നു.
വെള്ളിയാഴ്ചയാണ് സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചത്. ശനിയാഴ്ച അതിന്മേലുള്ള പൊതുചര്‍ച്ച നടന്നു. പി.കെ. ബിജു. പി.എ. മുഹമ്മദ് റിയാസ്, ആര്‍. ബിന്ദു എന്നിവരാണ് പൊതുചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. ഈ ചര്‍ച്ചയില്‍ പങ്കെടുക്കവേയാണ് ബിജു, വിമര്‍ശനം ഉന്നയിച്ചത്. താഴേത്തട്ടിലേക്ക് കൂടുതല്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ വേണമെന്നും കൂടുതല്‍ സമരങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെടുന്നുവെന്നും ബിജു പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.