അതിമനോഹരമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. സാക്ഷാൽ ഹൃത്വിക് റോഷൻ വരെ കമന്റിട്ട ഒരു വീഡിയോ. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത് letteringbysav എന്ന യൂസറാണ്. ഒരു വിദേശി യുവാവും കൂട്ടുകാരും ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ കാണുന്നത്. അതിനെന്താണ് ഇത്ര പ്രത്യേകത എന്നല്ലേ? പ്രത്യേകതയുണ്ട്.

‘ധൂം മച്ചാലേ’ എന്ന പാട്ടിനാണ് യുവാവ് ചുവടുകൾ വയ്ക്കുന്നത്. അതും ഹൃത്വിക് റോഷന്‍റെ അതേ ചുവടുകൾ തന്നെയാണ് യുവാവും വീഡിയോയിൽ വയ്ക്കുന്നതായി കാണുന്നത്. തന്റെ ഇന്ത്യക്കാരിയായ വധുവിനെ ഞെട്ടിക്കാനാണത്രെ യുവാവ് ഇത് പഠിച്ചും പരിശീലിച്ചും അവതരിപ്പിച്ചിരിക്കുന്നത്.

വീഡിയോയിൽ യുവാവും കൂട്ടുകാരും ഡാൻസിന് തയ്യാറായി നിൽക്കുന്നത് കാണാം. പിന്നാലെ, പൊളി പ്രകടനവുമായി അവിടെയുണ്ടായിരുന്നവരെയെല്ലാം ഞെട്ടിക്കുകയാണ് വരനും കൂട്ടുകാരും. പോർച്ചു​ഗലിൽ നടന്ന ഡെസ്റ്റിനേഷൻ വെഡ്ഡിം​ഗിലാണ് വരൻ ആളുകളെ ഞെട്ടിച്ചിരിക്കുന്നത്. വിവാഹാഘോഷം പകർത്തുന്നതിനായി താൻ കാനഡയിൽ നിന്നും പോർച്ചുവലിലേക്ക് പോയി എന്നും കാപ്ഷനിൽ എഴുതിയിട്ടുണ്ട്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply