ഇന്ത്യയിൽ വളരെയധികം പ്രചാരത്തിലുള്ള മരുന്നുകളിലൊന്നാണ് പാരസെറ്റാമോൾ. പനിക്കും ശരീരവേദനയ്ക്കും തുടങ്ങി പല രോഗലക്ഷണങ്ങൾക്കും ഡോക്ടറുടെ അഭിപ്രായം തേടാതെ പാരസെറ്റാമോൾ ചികിത്സയിൽ ഒതുക്കുന്നവരുണ്ട്. പാരസെറ്റാമോളിന്റെ അനിയന്ത്രിതമായ ഉപയോഗം കരൾ രോഗങ്ങളിലേക്ക് നയിക്കുമെന്ന് വിവിധ പഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. പാരസെറ്റാമോളുകളിൽ ഏറ്റവുമധികം പ്രചാരത്തിലുള്ള ഡോളോ-650-യുടെ ഉപയോഗവും ക്രമാതീതമായി വർധിച്ചിട്ടുണ്ട്. ഇന്ത്യക്കാരുടെ നിയന്ത്രണമില്ലാത്ത ഡോളോ 650 ഉപയോഗശീലത്തേക്കുറിച്ച് സാമൂഹികമാധ്യമത്തിൽ കുറിച്ചിരിക്കുകയാണ് ഡോ. പളനിയപ്പൻ മാണിക്കം.
ഇന്ത്യക്കാർ ഡോളോ 650 കഴിക്കുന്നത് കാഡ്ബറി ജെംസ് കഴിക്കുന്നതുപോലെയാണ് എന്നാണ് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ പളനിയപ്പൻ ട്വിറ്ററിൽ കുറിച്ചത്. നിരവധി പേരാണ് ഡോക്ടറെ അനുകൂലിച്ച് പ്രതികരണങ്ങൾ പങ്കുവെച്ചത്.
മറ്റേതു മരുന്നിനേയുംപോലെ അമിതമായാൽ വിവിധ ശാരീരിക പ്രശ്നങ്ങൾക്ക് കാരണമാകുന്ന മരുന്നാണ് ഡോളോ. വേദന, വീക്കം, പനി എന്നിവയ്ക്ക് കാരണമാകുന്ന പ്രോസ്റ്റഗ്ലാൻഡിൻ പുറപ്പെടുവിക്കുന്നതിനെ പ്രതിരോധിക്കുന്ന പാരസെറ്റാമോൾ അടങ്ങിയ ഗുളികയാണ് ഡോളോ-650.
പാരസെറ്റാമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഉദരം, ഹൃദയം, വൃക്ക തുടങ്ങിയവയ്ക്ക് കുഴപ്പമുണ്ടാക്കുമെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. 65 വയസ്സിനുമുകളിലുള്ളവര്‍ക്കാണ് പ്രശ്നം കണ്ടെത്തിയത്. നിസ്സാര കാരണങ്ങള്‍ക്കു പോലും കണക്കില്ലാതെ പാരസെറ്റാമോള്‍ കഴിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്നും പഠനം വ്യക്തമാക്കിയിരുന്നു. പഠനവിധേയരായ മരുന്നുപയോക്താക്കളില്‍ കുടലിലെ രക്തസ്രാവത്തിന് 36 ശതമാനം സാധ്യത കൂടുതലാണെന്നാണ് തെളിഞ്ഞത്. പെപ്റ്റിക് അള്‍സര്‍ രക്തസ്രാവത്തിന് 24 ശതമാനം കൂടുതല്‍ സാധ്യതയുണ്ട്. വൃക്കത്തകരാറിന് 19-ഉം ഹൃദയപ്രശ്‌നങ്ങള്‍ക്ക് ഒന്‍പതും രക്തസമ്മര്‍ദത്തിന് ഏഴുശതമാനവും കൂടുതലാണ് സാധ്യത കണ്ടെത്തിയത്.
ഒരു കിലോ ശരീരഭാരത്തിന് പത്തുമുതല്‍ 15 മില്ലിഗ്രാം വരെയെന്നതാണ് പാരസെറ്റാമോളിന്റെ ഡോസ്. എട്ടുമണിക്കൂര്‍ ഇടവേളയാണിതിന് പറയുന്നത്. ആരോഗ്യവാനായ വ്യക്തിക്ക് പരമാവധി ഒന്നരമുതല്‍ രണ്ടുഗ്രാംവരെയാണ് ഒരു ദിവസത്തെ പാരസെറ്റാമോള്‍ സുരക്ഷിത ഡോസ്. രോഗാവസ്ഥ മാറുന്നതാണ് കോഴ്‌സ് കാലാവധി. മൂന്നുമുതല്‍ അഞ്ചുദിവസം വരെയാണ് പതിവ്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.