കോഴിക്കോട്: കൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തില്‍ ആന ഇടഞ്ഞ് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ നിയമലംഘനം നടത്തിയവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍. അപകട സ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
ക്ഷേത്രത്തിന് ഉത്സവം നടത്താനുള്ള അനുമതി റദ്ദാക്കിയതായി മന്ത്രി പറഞ്ഞു. വലിയ ദുരന്തമാണുണ്ടായതെന്നും സംഭവം അറിഞ്ഞ ഉടനെ വനം വകുപ്പ് ഉദ!!്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം അപകടത്തില്‍ നഷ്ട പരിഹാരം നല്‍കേണ്ടത് ക്ഷേത്ര കമ്മിറ്റിയാണെന്നും നഷ്ട പരിഹാരം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ ആലോചന നടത്തുമെന്നും മന്ത്രി പറഞ്ഞു.
നാട്ടാന പരിപാലന ചട്ടത്തിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നാണ് സര്‍ക്കാരിന് ലഭിച്ച റിപ്പോര്‍ട്ടിലുള്ളത്. വെടിക്കെട്ട് നടത്തിയതാണ് അപകടകാരണമെന്നും അപകടസമയത്ത് ആനയ്ക്ക് ചങ്ങല ഇട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു ഉത്സവത്തിനിടെ ആനയിടഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ കുറവങ്ങാട് സ്വദേശികളായ ലീല, അമ്മുക്കുട്ടി, രാജന്‍ എന്നിവരാണ് മരിച്ചത്. മുപ്പതിലേറെ പേര്‍ക്ക് പരുക്കേറ്റിരുന്നു


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply