ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാൻ ഗവർണ്ണർക്ക് സമയപരിധി നിശ്ചയിക്കണമെന്ന ഹർജി പിൻവലിക്കുമെന്ന് ആവർത്തിച്ച് കേരളം. തമിഴ്‌നാട് ഗവർണ്ണർക്കെതിരായ വിധിയുടെ പശ്ചാത്തലത്തിൽ ഹർജി അപ്രസക്തമെന്നും ആവശ്യം പിൻവലിക്കുന്നുവെന്നും സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാർ വ്യക്തമാക്കി.

ഹർജി പിൻവലിക്കാനുള്ള കേരളത്തിന്റെ നിലപാടിനെ കേന്ദ്ര സർക്കാർ എതിർത്തു. തമിഴ്‌നാട് കേസിലെ വിധിയും കേരളത്തിന്റെ ഹർജിയും തമ്മിൽ വസ്തുതാപരമായ വ്യത്യാസമുണ്ടെന്നാണ് കേന്ദ്ര സർക്കാരും നിലപാട് ആവർത്തിച്ചത്. ഹർജി പിൻവലിക്കുന്നതിനെ കേന്ദ്ര സർക്കാർ എതിർക്കുന്നത് വിചിത്രമാണെന്നായിരുന്നു കേരളത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാലിന്റെ മറുപടി.

ബില്ലുകൾ ഒപ്പിടുന്നതിൽ ഗവർണ്ണർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച തമിഴ്‌നാട് കേസിലെ വിധി കേരളത്തിനും ബാധകമാണോ എന്നതിൽ സുപ്രീംകോടതി ചൊവ്വാഴ്ച വാദം കേൾക്കും. കേന്ദ്ര സർക്കാർ കൂടുതൽ സാവകാശം തേടിയ സാഹചര്യത്തിലാണ് സുപ്രീംകോടതി കേരളത്തിന്റെ ഹർജി ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിയത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply