തിരുവനന്തപുരം: ശിവൻ കുട്ടി തന്നോട് അനാദരവ് കാട്ടി എന്ന ഗവർണുടെ കത്തിന് മറുപടിയുമായി മുഖ്യമന്ത്രി. മന്ത്രി വി.ശിവൻകുട്ടി തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ് ഗവർണർക്ക് മുഖ്യമന്ത്രി കത്തിലൂടെ മറുപടി നൽകിയത്. ഗവർണറോട് അനാദരവ് കാട്ടാൻ ഉദ്ദേശിച്ചല്ല മന്ത്രി ചടങ്ങിന് എത്തിയത്. ഭരണഘടനാ ബാഹ്യമായ കൊടിയും, ചിഹ്നവും ഔദ്യോഗിക പരിപാടിയിൽ കണ്ടാൽ ഒരു മന്ത്രി എങ്ങനെ പെരുമാറുമോ അതെ സംഭവിച്ചിട്ടുള്ളൂവെന്നും ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത മന്ത്രിക്ക് അങ്ങനെ പെരുമാറാൻ കഴിയൂവെന്നും മുഖ്യമന്ത്രി. രാജ്ഭവനിൽ സംഘടിപ്പിക്കുന്ന ഔദ്യോഗിക – ഔപചാരിക പരിപാടികളിൽ ദേശീയ […]