മലപ്പുറം: കേരളത്തിൽ ഇടതുമുന്നണി സര്‍ക്കാര്‍ തന്നെ വീണ്ടും അധികാരിത്തിലെത്തുമെന്നും മുഖ്യമന്ത്രി ആരെന്ന് അപ്പോള്‍ തീരുമാനിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഭരണ തുടര്‍ച്ചയുണ്ടായാൽ പിണറായി മുഖ്യമന്ത്രിയാകുമോയെന്നത് ഇപ്പോള്‍ പറയാനാകില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു. തെരഞ്ഞെടുപ്പിനെ പിണറായി വിജയൻ തന്നെയായിരിക്കും നയിക്കുകയെന്നും എന്നാൽ, മുഖ്യമന്ത്രിയെ ഇപ്പോല്‍ തീരുമാനിച്ചിട്ടില്ലെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
മുൻ നിലപാടിൽ നിന്ന് വ്യത്യസ്തമായാണ് എം വി ഗോവിന്ദന്റെ പ്രതികരണം. പിണറായി വിജയൻ വീണ്ടും നയിക്കുമെന്ന് നേരത്തെ എംവി ഗോവിന്ദനടക്കമുള്ള നേതാക്കള്‍ പറഞ്ഞിരുന്നു.മൂന്നാം തവണയും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ആകുമെന്നായിരുന്നു മുതിര്‍ന്ന നേതാവ് എ വിജയരാഘവനടക്കമുള്ളവര്‍ വ്യക്തമാക്കിയിരുന്നത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.