ബെംഗളൂരു: കർണാടകയിലെ ഗ്രാമത്തിലെ ബാർബർഷോപ്പുകളിൽ ദളിതരോട് വിവേചനം. കൊപ്പാളി ഗ്രാമത്തിലാണ് സംഭവം. ദളിതർ മുടിവെട്ടാനെത്തിയതോടെ ഗ്രാമത്തിലെ ബാർബർഷോപ്പുകൾ അടച്ചിടുകയായിരുന്നു.
വിവരം പുറത്തറിഞ്ഞതോടെ ബാർബർഷോപ്പുകൾക്ക് മുന്നറിയിപ്പുമായി പൊലീസ് സ്ഥലത്തെത്തി. ഇത്തരത്തിൽ വിവേചനം കാണിച്ചാൽ തക്കതായ ശിക്ഷ ലഭിക്കുമെന്ന് ബാർബർഷോപ്പുടമകൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകി. എന്നാൽ കടയുടമകൾ വീണ്ടും പഴയപടി തന്നെ ആവർത്തിക്കുകയായിരുന്നു. തുടർന്ന് കടകളിൽ പതിവായി എത്തിയിരുന്നവരുടെ മുടി അവരുടെ വീടുകളിലെത്തി മുറിച്ച് നൽകുകയുമായിരുന്നു.
നിലവിൽ ഗ്രാമത്തിലെ ദളിതർക്ക് മുടി മുറിക്കാൻ കിലോമീറ്ററുകൾ സഞ്ചരിച്ച് കൊപ്പാൾ ടൗണിലെത്തേണ്ട അവസ്ഥയാണ്. കർണാടകത്തിലെ ഓട്ടേറെ ഗ്രാമങ്ങളിൽ നിന്ന് ദളിത് വിവേചനത്തിന്റെ വിവരങ്ങൾ അടുത്തിടെ പുറത്ത് വന്നിരുന്നു. കടകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നത് വിലക്കിയതും ക്ഷേത്രത്തിൽ പ്രവേശിക്കാൻ വിസമ്മതിച്ചും നേരത്തെ ചർച്ചയായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.