സിനിമയുടെ ബജറ്റ് എവിടേക്ക് പോകുന്നു?

ചിത്രികരണം ഡിജിറ്റൽ ആയത്തോടുകൂടി പരമ്പരാഗത സിനിമ നിർമാണത്തിന്റെ ഏറ്റവും ചിലവേറിയ ഘടകമായ ഫിലിം ആവശ്യം ഇല്ല എന്ന അവസ്ഥയിൽ എത്തി . ലൈറ്റിംഗ് , എഡിറ്റിംഗ് , കളർ ഗ്രേഡിംഗ് സൗണ്ട് മിക്സിങ് മുതലായ മേഖലകൾ കൂടുതൽ ചിലവുകുറഞ്ഞതും എളുപ്പവും ആയി . Adobe , ഡാവിൻസി തുടങ്ങിയ ശക്തമായ സോഫ്ട്‍വെയറുകളുടെ വരവോടെ എഡിറ്റിംഗ് ഗ്രേഡിംഗ് മുതലായ ജോലികൾ എളുപ്പമാക്കി . വിദേശ രാജ്യങ്ങളിലുള്ള സീനുകളോ , അവിടെവച്ചുള്ള ഗാനരംഗങ്ങളോ, വമ്പൻ സെറ്റുകളോ , നീണ്ട താര നിരകളോ ഇല്ലാത്ത എത്തുന്ന ഇന്നത്തെ ന്യൂ ജെൻ സിനിമ, പുതുമുഖ നിർമാതാക്കളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്തും, ചിലവുകൾ പെരുപ്പിച്ചു കാട്ടിയും ബജറ്റ് വർധിപ്പിക്കുന്നു . പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ കഴിഞ്ഞാലും മുഴുവൻ ലഭിക്കാത്ത ടെക്‌നീഷൻസ് , ഇന്നും ഫ്രെയിം ഫിൽ ചെയ്യാനായി മാത്രം ദിവസക്കൂലിക് എത്തുന്ന എക്സ്ട്രാ എന്ന് ഓമന വിളിപ്പേരുള്ള സിനിമാമോഹികൾ , അസിസ്റ്റൻഡ് ആയി തൊഴിൽ പഠിക്കാൻ എത്തുന്ന ചെറുപ്പക്കാർ, ഇവരെല്ലാം അണ്ടർ പെയ്ഡ് ആണ് . ഒരുഭാഗത്തു ടെക്‌നിക്കൽ ചിലവുകൾ കുറഞ്ഞുവരുമ്പോൾ മറുഭാഗത് ഒരു സിനിമയുടെ മൊത്തം ബജറ്റിന്റെ 60 % വരെ നായകനും നായികയ്ക്കുമുള്ള വേതനമായി മുൻ‌കൂർ കൊടുക്കേണ്ടിവരുന്നു .

മലയാളം സിനിമ വലിയ സാമ്പത്തിക വെല്ലുവിളികൾ നേരിടുന്ന ഘട്ടത്തിലാണ്. ഇത് പ്രദാനമായും ബാധിക്കുന്നത് നിർമാതാക്കളെയാണ് . അതുപോലെ കേരളത്തിലെ ഉയർന്ന സിനിമ ticket ചാർജും ഉയർന്ന എന്റർടൈൻമെന്റ് ടാക്സും (30 % GST ) സിനിമ തിയേറ്ററിൽ പോയി കാണുന്നത് ചിലവേറിയ ഒരു ആഡംബരം ആയി മാറുന്നു .

2022-ൽ മാത്രം, മലയാളം സിനിമയ്ക്ക് ₹300 കോടി നഷ്ടം നേരിട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ആ വർഷം റിലീസ് ആയ 176 സിനിമകളിൽ 90% ഫ്ലോപ്പ് ആയപ്പോൾ, ഹിറ്റായി മാറിയത് വെറും 17 സിനിമകൾ മാത്രം. 2023-ലും ഇത് തുടർന്നതായി കണക്കുകൾ വ്യക്തമാക്കുന്നു – ഏപ്രിൽ വരെ റിലീസ് ആയ 75+ സിനിമകളിൽ “Romancham” മാത്രമാണ് വിജയകരമായി പ്രദർശിപ്പിക്കപ്പെട്ടത്.

ഉദാഹരണം:
ഒരു ₹10 കോടി ബജറ്റിൽ സിനിമ നിർമ്മിക്കുമ്പോൾ, ₹6 കോടി പ്രധാന അഭിനേതാക്കളെക്കായി വകയിരുത്തുന്നു. ബാക്കി ₹4 കോടി കൊണ്ട് ഡയറക്ടർ, തിരക്കഥാകൃത്ത്, ക്യാമറമാൻ, എഡിറ്റർ, മറ്റ് സാങ്കേതികപ്രവർത്തകർ എന്നിവർക്കുള്ള വേതനം ഉൾപ്പെടെ മുഴുവൻ ചെലവുകളും കൈകാര്യം ചെയ്യണം. ഈ അനുപാതം വ്യവസായത്തിന്റെ സാമ്പത്തിക ഭദ്രതയെ ബാധിക്കാം എന്നാണ് നിർമാതാക്കളും മറ്റ് മേഖലകളിൽ പ്രവർത്തിക്കുന്നവരും അഭിപ്രായപ്പെടുന്നത്.

വലിയ ബജറ്റ് സിനിമകൾ സാമ്പത്തികമായി തകർന്നപ്പോൾ

കഴിഞ്ഞ വർഷങ്ങളിൽ വലിയ പ്രതീക്ഷയോടെ പുറത്തിറങ്ങിയ ചില വമ്പൻ ബജറ്റ് സിനിമകൾ ബോക്സോഫീസിൽ പ്രതീക്ഷിച്ച വിജയമടയാതെ നഷ്ടത്തിലായതും ഈ പ്രശ്നം ഗൗരവമായി ആലോചിക്കേണ്ടതിന്റെ അടിസ്ഥാനം നൽകുന്നു.

🔹 “മരക്കാർ ” (2021) – ₹100 കോടി ബജറ്റിൽ നിർമ്മിച്ചെങ്കിലും, ₹48 കോടി മാത്രമാണ് കളക്ഷൻ.
🔹 “ബറോസ്” (2024)മലയാള സിനിമയിലെ ഇതുവരെ കണ്ട ഏറ്റവും വലിയ ബജറ്റ് (₹150 കോടി), എന്നാൽ ഇതുവരെ പണം തിരികെ പിടിക്കാൻ കഴിയാത്ത സാഹചര്യം.
🔹 “ആടുജീവിതം” (2024) – ₹82 കോടി ബജറ്റിൽ നിർമ്മിച്ചെങ്കിലും, ബോക്സോഫീസ് കളക്ഷൻ പ്രതീക്ഷിച്ചതിലധികം കുറവായിരുന്നു.

ഊതിപ്പെരുപ്പിച്ച കണക്കുകളാണെന്ന സത്യം അവിടെ നിൽക്കട്ടെ. ഇത്തരത്തിലുള്ള അമിത ബജറ്റ് ഉപയോഗം, നടന്മാരുടെ വേതനത്തിന്റെ വാശിയേറിയ ഉയർച്ച എന്നിവ വ്യവസായത്തിന് സാമ്പത്തികമായി വലിയ വെല്ലുവിളിയാകുന്നു.

വ്യവസായത്തിന് മുന്നോട്ടുള്ള നിർദേശങ്ങൾ

  1. മൂലവേതനം നിശ്ചയിക്കുക (Basic Salary ): എല്ലാ നടന്മാർക്കും, സാങ്കേതിക പ്രവർത്തകർക്കും, അണിയറ പ്രവർത്തകർക്കും ഒരു അടിസ്ഥാന ശമ്പളം (Basic Salary) നിശ്ചയിച്ച ശേഷം മാത്രം വേതനം നൽകണം.
  2. ലാഭത്തിനെ ആശ്രയിച്ച വേതന മാതൃക:
    • എല്ലാ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവർത്തകരും സിനിമയുടെ മൊത്തം ലാഭത്തിൽനിന്ന് ഒരു നിർദ്ദിഷ്ട ശതമാനം മാത്രം ലഭിക്കുന്ന രീതിയിൽ വേതനം ക്രമീകരിക്കണം.
    • ഇത് സിനിമ വിജയിച്ചാൽ മാത്രമേ താരങ്ങൾക്കും അണിയറപ്രവർത്തകർക്കും അധികമായ പ്രതിഫലം ലഭിക്കൂ എന്നതിനാൽ ബജറ്റിൽ അനാവശ്യമായ പെരുപ്പിക്കൽ ഉണ്ടാവില്ല .
  3. സർക്കാറിനും ലാഭനിഷ്‌ഠയുള്ള വരുമാനമാറ്റം:
    • സിനിമയെ ബാധിക്കുന്ന നികുതികൾ, ദണ്ഡങ്ങൾ എന്നിവ ബോക്സോഫീസ് കളക്ഷനോടനുസരിച്ച് ക്രമീകരിക്കണം.
    • നികുതി സംവിധാനം ലാഭം ചെയ്യുന്ന സിനിമകളിൽനിന്ന് കൂടുതൽ വാല്യു പിടിക്കുകയും, നഷ്ടം നേരിടുന്നവയ്ക്ക് കുറവായിരിക്കുകയും ചെയ്യണം.
    • ലാഭത്തിന്റെ പങ്കു പറ്റാൻ വെമ്പുന്ന സർക്കാർ സംവിദാനങ്ങൾ , പ്രീതിസന്ധിയിലാകുന്ന ചിത്രങ്ങളെ നികുതിയിൽ ഇളവുകൾ കൊടുത്തു സഹായിക്കാൻ ഉള്ള വെമ്പൽ കൂടി കാണിക്കണം
    • ജനങ്ങൾ സന്തോഷിക്കേണ്ട എന്ന ഉദ്ദേശത്തിൽ പിടുങ്ങുന്ന എന്റർടൈൻമെന്റ് tax 30 % നിന്ന് 5 % ആയി കുറക്കണം .
  4. കൂടുതൽ ഉത്തരവാദിത്തം നടന്മാരും അണിയറ പ്രവർത്തകരും ഏറ്റെടുക്കണം:
    • സിനിമയുടെ കളക്ഷനെ ആശ്രയിച്ച Revenue Share Model നടപ്പിലാക്കിയാൽ, എല്ലാ ടീമംഗങ്ങളും സിനിമ വിജയിപ്പിക്കാൻ കൂടുതൽ ഉത്തരവാദിത്വത്തോടെയിരിക്കും.
    • ഇതിലൂടെ സിനിമകൾ സ്വാഭാവികമായും നിലവാരമുള്ളതാകുകയും, പ്രേക്ഷകർ സ്വീകരിക്കുകയും സാമ്പത്തിക ലാഭം ഉണ്ടാകുകയും ചെയ്‌യും .
  5. സിനിമയുടെ നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് എല്ലാ സാങ്കേതിക പ്രവർത്തകരുടെയും ശമ്പളം നൽകണം:
    • തിരക്കഥാകൃത്തുക്കൾ, ക്യാമറമാൻ, എഡിറ്റർമാർ, മറ്റ് അണിയറപ്രവർത്തകർ – ഇവരുടെ അടിസ്ഥാന ശമ്പളം സിനിമ റിലീസ് ചെയ്യുന്നതിന് മുമ്പായി നിർബന്ധമായും നൽകണം.
    • അതായത്, ഒരിക്കലും ഒരു സിനിമാ ജീവനക്കാരൻ ശമ്പളം കിട്ടാതെ ബുദ്ധിമുട്ടരുത്.
  6. നിരീക്ഷണ സമിതി രൂപീകരിക്കുക:
    • വ്യവസായ സംരക്ഷണത്തിനായി സിനിമ നിർമാതാക്കളും നടന്മാരും ചേർന്ന് ഒരു ഓഡിറ്റ് സമിതി (Audit Committee) രൂപീകരിക്കണം.
    • സിനിമയുടെ ബജറ്റ്, കളക്ഷൻ, ചെലവ് എന്നിവ തുറന്നുവെക്കണം, അങ്ങനെ മൂലധനത്തൊഴിൽ ശരിയായി നടപ്പാക്കാൻ കഴിയുമെന്ന് ഉറപ്പാക്കാം.

സിനിമാ വ്യവസായത്തിന് ഒരു സ്ഥിരതയുള്ള ഭാവി ഉണ്ടാകണമെങ്കിൽ

മലയാള സിനിമയിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു നീതിയുള്ള, എല്ലാ വിഭാഗങ്ങൾക്കും ഗുണം ചെയ്യുന്ന പുതിയ സാമ്പത്തിക മാതൃക ആവിഷ്കരിക്കേണ്ടത് അത്യാവശ്യമാണ്.

താരങ്ങൾ സിനിമ തീയേറ്ററിൽ തന്നെ പോയി കാണണം എന്ന് നിർദേശിക്കുമ്പോൾ പ്രേക്ഷകർ അവരുടെ വരുമാനത്തിന്റെ ഒരു വലിയ പങ്കാണ് സിനിമകൾക്കുവേണ്ടി വേണ്ടി ചെലവഴിക്കുന്നത് എന്ന ഓർമ വേണം .

നടന്മാരും അണിയറ പ്രവർത്തകരും ഒരുപോലെ സിനിമ വിജയിപ്പിക്കാൻ ബാധ്യത ഏറ്റെടുക്കുന്ന രീതിയിലേക്ക് മലയാളം സിനിമാ വ്യവസായം മാറിയാൽ മാത്രമേ ദീർഘകാലിക സ്ഥിരതയും വളർച്ചയും സാധ്യമാകൂ.അതിനാൽ, ഈ വ്യവസായത്തിലെ എല്ലാ മേഖലകളിലും സുതാര്യത ഉറപ്പാക്കേണ്ടത് നിർബന്ധമാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply