മഹാ കുംഭമേളയ്ക്കിടെ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ മൊണാലിസ സിനിമയില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. സനോജ് മിശ്ര സംവിധാനം ചെയ്യുന്ന ദ് ഡയറി ഓഫ് മണിപ്പുര്‍ എന്ന സിനിമയിലാണ് മൊണാലിസ നായികയായി എത്തുക. ആകര്‍ഷണീയമായ ചാരക്കണ്ണുകളും സുന്ദരമായ ചിരിയുമാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ പെണ്‍കുട്ടിയെ പ്രശസ്തയാക്കിയത്. മഹാകുംഭമേള നടക്കുന്ന പ്രയാഗ് രാജില്‍ മാല വില്‍ക്കാനെത്തിയ 16-കാരിയാണ് മോണി ഭോസ്ലെ എന്ന മൊണാലിസ. മോണിയുടെ ദൃശ്യങ്ങള്‍ ആരോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെ നിമിഷനേരം കൊണ്ടാണ് ഈ 16-കാരി വൈറലായത്. മോണി ഭോസ്ലെയെ സാമൂഹികമാധ്യമങ്ങളില്‍ ‘മൊണാലിസ’ എന്നാണ് വിശേഷിപ്പിച്ചത്.സിനിമയ്ക്കു വേണ്ടിയുള്ള തയാറെടുപ്പുകളുടെ ഭാഗമായി എഴുത്തും വായനും പഠിക്കുകയാണ് മൊണാലിസ ഇപ്പോള്‍.
സംവിധായകന്‍ നേരിട്ടാണ് മൊണാലിസയെ പഠിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടൊരു വിഡിയോ സംവിധായകന്‍ പുറത്തുവിട്ടിരുന്നു. ഒരു ചെറിയ മുറിയില്‍ സ്ലേറ്റില്‍ പെന്‍സില്‍ കൊണ്ട് ഹിന്ദി അക്ഷരങ്ങള്‍ എഴുതി വായിച്ചു പഠിക്കുന്നതാണ് ദൃശ്യങ്ങള്‍. മൊണാലിസയുടെ സഹോദരിയും കൂടെയുണ്ട്. എഴുത്തും വായനയും അറിയാതെ എങ്ങനെയാണ് ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നതെന്ന് മൊണാലിസയോട് വിഡിയോയില്‍ സനോജ് ചോദിക്കുന്നുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്യുക മാത്രമാണുള്ളതെന്നും എഴുത്ത് ഇല്ലെന്നും അവള്‍ മറുപടി നല്‍കുന്നു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply