
കൊല്ലം: സി.പി.എം. സംസ്ഥാനസമ്മേളനത്തില്‍ സ്ഥലം എം.എല്‍.എയായ എം. മുകേഷിന്റെ സാന്നിധ്യമില്ല. സ്ഥലം എം.എല്‍.എ. എന്ന നിലയില്‍ സമ്മേളനസംഘാടനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കേണ്ടവരില്‍ ഒരാളാണ് മുകേഷ്. പാര്‍ട്ടിയുടെ സംസ്ഥാനസമ്മേളനത്തിനിടയിലും നടന്‍ കൂടിയായ എം.എല്‍.എ. ജില്ലയ്ക്ക് പുറത്ത് സിനിമ ചിത്രീകരണത്തിലാണെന്നാണ് വിവരം.
എം.എല്‍.എയും പാര്‍ട്ടിയുമായുള്ള ഭിന്നത മറനീക്കിപുറത്തുവരുന്നതായാണ് അസാന്നിധ്യം വ്യാഖാനിക്കപ്പെടുന്നത്. 30 വര്‍ഷത്തിന് ശേഷമാണ് കൊല്ലത്തേക്ക് സംസ്ഥാന സമ്മേളനം എത്തുന്നത്. എം.എല്‍.എയുടെ മണ്ഡലത്തിലാണ് സമ്മേളനനഗരി. പ്രചാരണവുമായി ബന്ധപ്പെട്ട ഒരു പരിപാടിയുടെ വീഡിയോ പങ്കുവെച്ചതല്ലാതെ, സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങളിലും എം.എല്‍.എ. പോസ്റ്റുകളൊന്നും പങ്കുവെച്ചിട്ടില്ല.
ലൈംഗികാരോപണക്കേസിനെ തുടര്‍ന്ന് എം.എല്‍.എയ്ക്ക് പാര്‍ട്ടിവേദികളില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് വിവരം. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചതോടെ ഇത് കൂടുതല്‍ ശക്തമായി. പാര്‍ട്ടി നേതൃയോഗങ്ങളില്‍ മുതിര്‍ന്ന വനിതാനേതാക്കളടക്കം വിമര്‍ശനമുന്നയിച്ചിരുന്നു. ജില്ലാ സമ്മേളനത്തിലും എം.എല്‍.എക്കെതിരെ വിമര്‍ശനമുണ്ടായിരുന്നു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.