കൊച്ചി: വഖഫ് ബില്‍ പാസാക്കിയതിന് പിന്നാലെ മുനമ്പത്ത് 50 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്നുമാണ് ഇവര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. തുഷാര്‍ വെള്ളാപ്പള്ളി, ജിജി ജോസഫ്, ഷോണ്‍ ജോര്‍ജ് തുടങ്ങിയ ബിജെപിയുടെയും ബിഡിജെഎസിന്റേയും നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്.
ഇരുസഭകളിലും വഖഫ് ബില്‍ പാസാക്കിയതിന് ശേഷം ജയ് വിളിച്ചും പടക്കം പൊട്ടിച്ചും വലിയ ആഘോഷമാണ് മുനമ്പത്തെ ജനങ്ങള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും ജയ് വിളിച്ചായിരുന്നു ആഹ്ലാദപ്രകടനം. ഇതിന് പിന്നാലെ വെള്ളിയാഴ്ച രാവിലെയോടെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമടക്കമുള്ളവര്‍ മുനമ്പം സന്ദര്‍ശിക്കാനെത്തിയിരുന്നു. ഈ ഘട്ടത്തിലാണ് മുനമ്പത്തെ സമരത്തിലടക്കം പങ്കെടുത്ത 50 പേര്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
മുനമ്പം സന്ദര്‍ശനത്തിന് ശേഷം കോണ്‍ഗ്രസ്, സിപിഎം നേതാക്കളെ രാജീവ് ചന്ദ്രശേഖര്‍ രൂക്ഷമായി വിമര്‍ശിച്ചു. മുമ്പത്തെ ജനങ്ങള്‍ തിരഞ്ഞെടുത്ത ജനപ്രതിനിധികള്‍ അവര്‍ക്കുവേണ്ടി ഒന്നും ചെയ്തില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ വിമര്‍ശിച്ചു. സഭയില്‍ കോണ്‍ഗ്രസ്, സിപിഎം എംപിമാര്‍ പറഞ്ഞതെല്ലാം നുണകളാണെന്നും നാണമില്ലാതെ നുണപറഞ്ഞ് വാദിക്കുന്ന പാര്‍ട്ടിയേയും പാര്‍ട്ടി നേതാക്കളേയും താന്‍ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മുനമ്പം സമരം രാജ്യചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും മുനമ്പത്തെ ജനങ്ങളുടെ റവന്യൂ അവകാശം തിരികെ കിട്ടുന്നതുവരെ ബിജെപി സര്‍ക്കാര്‍ മുനമ്പത്തെ ജനങ്ങളോടൊപ്പം നിലകൊള്ളുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply