അഹമ്മദാബാദ്: അമ്മയുമായി അവിശുദ്ധ ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് 45കാരനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ അറസ്റ്റില്‍. ഗാന്ധി നഗറിലെ താമസക്കാരായ സഞ്ജയ് താക്കൂര്‍ (27), ജയേഷ് താക്കൂര് (23) എന്നിവരാണ് അറസ്റ്റിലായത്. രത്തന്‍ജി താക്കൂര്‍ എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. സഞ്ജയുടെയും ജയേഷിന്റെ അമ്മയുമായി കഴിഞ്ഞ 15 വര്‍ഷമായി രത്തന്‍ജിക്ക് ബന്ധമുണ്ടെന്നാണ് ആരോപണം. ഇതു മൂലം കുടുംബത്തിന്റെ പേര് മോശമായെന്നും മരിച്ചു പോയ പിതാവ് അപമാനിക്കപ്പെടുന്നുവെന്നും മക്കള്‍ ആരോപിച്ചിരുന്നു. അമ്മയുമായി അടുപ്പം പുലര്‍ത്തരുതെന്ന് പല തവണ ഇരുവരും രത്തന്‍ജിയോട് ആവശ്യപ്പെട്ടിരുന്നു. രത്തന്‍ജി ഇരുവരുടെയും വാക്കുകള്‍ വില വയ്ക്കാഞ്ഞതിനാല്‍ സമുദായത്തിലെ മുതിര്‍ന്നവരെയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നിട്ടും രത്തന്‍ജി അമ്മയുമായി ബന്ധം പുലര്‍ത്തിയതോടെയാണ് മക്കള്‍ അക്രമാസക്തരായത്.
ഞായറാഴ്ച ഗ്രാമത്തില്‍ വീടു നിര്‍മാണത്തില്‍ ഏര്‍പ്പെട്ടു കൊണ്ടിരുന്ന രത്തന്‍ജിക്ക് അടുത്തേക്ക് കത്തിയും വടിയുമായി ഇരുവരും പാഞ്ഞടുക്കുകയായിരുന്നു. ജയേഷ് രത്തന്‍ജിയെ പിടിച്ചു നിര്‍ത്തുകയും സഞ്ജയ് വയറ്റില്‍ തുടരെ തുടരെ കുത്തുകയുമായിരുന്നു.
മരണപ്പെട്ട രത്തന്‍ജിയുടെ കുടല്‍മാല പുറത്തെടുത്ത് എറിഞ്ഞതായും ദൃക്‌സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. രത്തന്‍ജിയെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചവരെയും പ്രതികള്‍ തടഞ്ഞു. സ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതികളെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്ത് പൊലീസ് പിടി കൂടി.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply