ന്യൂഡൽഹി: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് കുടുംബം സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ സുധാൻഷു ധൂലിയ, കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങുന്ന ബെഞ്ചാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജി തള്ളിയത്.
എല്ലാകേസുകളും സിബിഐ അന്വേഷണത്തിന് വിടാൻ സാധിക്കില്ലെന്ന് സുപ്രീം കോടതി പറഞ്ഞു. കേസിൽ ആത്മഹത്യാപ്രേരണയുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നിട്ടുണ്ട്. ഈ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണിക്കപ്പെട്ടിരുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്ന് മഞ്ജുഷയുടെ ഹർജി സുപ്രീം കോടതി തള്ളുകയായിരുന്നു.
വളരെ ഹ്രസ്വമായ വാദം കേൾക്കലായിരുന്നു കോടതിയിൽ ഉണ്ടായിരുന്നത്. മഞ്ജുഷയ്ക്ക് വേണ്ടി സീനിയർ അഭിഭാഷകൻ സുനിൽ ഫെർണാണ്ടസും അഭിഭാഷകൻ എം.ആർ. രമേശ് ബാബുവുമാണ് ഹാജരായത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.