ലഖ്നൗ: വിവാഹം കഴിഞ്ഞ് രണ്ടാംദിവസം നവവധു പ്രസവിച്ചു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം. ഫെബ്രുവരി 24-ന് വിവാഹിതയായ യുവതിയാണ് 26-ാം തീയതി കുഞ്ഞിന് ജന്മം നല്‍കിയത്. അതേസമയം, കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലി നവവരന്റെ വീട്ടുകാരും വധുവിന്റെ വീട്ടുകാരും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തി.
ഫെബ്രുവരി 24-ാം തീയതിയായിരുന്നു ഇരുവരുടെയും വിവാഹം. പിറ്റേദിവസം വധു വരനൊപ്പം വരന്റെ വീട്ടിലെത്തി. ഫെബ്രുവരി 26-ന് രാവിലെ നവവധു തന്നെയാണ് വരന്റെ വീട്ടിലുള്ളവര്‍ക്ക് ചായയും ഭക്ഷണവും തയ്യാറാക്കി നല്‍കിയത്. എന്നാല്‍, വൈകീട്ടോടെ തനിക്ക് കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി നവവധു പറഞ്ഞു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചതോടെയാണ് യുവതി ഗര്‍ഭിണിയാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇതോടെ നവവരനും വീട്ടുകാരും ഞെട്ടിപ്പോയി. പിന്നാലെ രണ്ടുമണിക്കൂറിനുള്ളില്‍ യുവതി കുഞ്ഞിന് ജന്മം നല്‍കുകയുംചെയ്തു.
സംഭവത്തില്‍ അന്വേഷണം വേണമെന്നും വധുവും വീട്ടുകാരും തന്നെ വഞ്ചിച്ചെന്നുമാണ് വരന്റെ പരാതി. വിവാഹദിവസം വയറിനുമുകളില്‍ വരെയുള്ള ലെഹങ്കയാണ് വധു ധരിച്ചിരുന്നതെന്നും അതിനാല്‍ ഇതൊന്നും ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വരന്റെ സഹോദരിയും പ്രതികരിച്ചു. തണുപ്പുകാരണമാണ് വധു ഇങ്ങനെ ലെഹങ്ക ധരിച്ചതെന്നാണ് കരുതിയത്. എന്തെങ്കിലും ഒളിച്ചുവെയ്ക്കാനാണെന്ന് എങ്ങനെ മനസിലാക്കും. വിവാഹം കഴിഞ്ഞ് പിറ്റേദിവസം വീട്ടിലെത്തിയെങ്കിലും സഹോദരനും ഒന്നും മനസിലാക്കാനായില്ല. അന്നേദിവസം ഭര്‍ത്താവിനോട് മാറികിടക്കാനാണ് വധു പറഞ്ഞത്. അവര്‍ രണ്ടുപേരും ഒരുമിച്ചല്ല കിടന്നതെന്നും വരന്റെ സഹോദരി പറഞ്ഞു. കുഞ്ഞിന്റെ പിതാവ് ആരാണെന്ന് യുവതി തുറന്നുപറയണമെന്നും സഹോദരി ആവശ്യപ്പെട്ടു.
അതേസമയം, വിവാഹത്തിന് മുന്‍പ് വധുവും വരനും തമ്മില്‍ ശാരീരികബന്ധമുണ്ടായിരുന്നതായാണ് വധുവിന്റെ വീട്ടുകാരുടെ ആരോപണം. കഴിഞ്ഞവര്‍ഷം മെയ് മാസത്തിലാണ് വിവാഹം ഉറപ്പിച്ചതെന്നും ഇതിനുശേഷം ഇരുവരും തമ്മില്‍ ബന്ധമുണ്ടായിരുന്നതായും ഇവര്‍ പറഞ്ഞു. എന്നാല്‍, വരന്‍ ഈ ആരോപണം നിഷേധിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് വിവാഹക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തതെന്നാണ് വരന്‍ പറയുന്നത്. ഭാര്യയെ ഇനി തനിക്ക് വേണ്ടെന്നും സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply