തിരുവനന്തപുരം: കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്നും കാലത്തിനനുസരിച്ചുള്ള നയം മാറ്റമാണ് തീരുമാനത്തിനു പിന്നിലെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. സ്വകാര്യ സര്‍വകലാശാലകള്‍ക്ക് അയിത്തം കല്‍പിക്കേണ്ടതില്ല. സിപിഎമ്മിന്റെപ്രഖ്യാപിത നിലപാടിന്റെ ഭാഗമാണിത്. എസ്എഫ്‌ഐക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് ബില്ലുമായി മുന്നോട്ട് പോകും.
രാജ്യത്തെ ഒട്ടുമിക്ക സ്ഥലങ്ങളിലും സ്വകാര്യ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമായി. കാലാനുസൃതമായി പിടിച്ചുനില്‍ക്കണമെങ്കില്‍ സ്വകാര്യ സര്‍വ്വകലാശാലയുമായി മുന്നോട്ടുപോയ പറ്റൂ. മറ്റു സ്ഥലങ്ങളില്‍ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സര്‍വ്വകലാശാല. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ല. സിപിഐക്ക് എതിര്‍പ്പില്ല. അവര്‍ അഭിപ്രായം പറയുക മാത്രമാണുണ്ടായത്. ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിര്‍ദ്ദേശത്തില്‍ സിപിഐ വിയോജിച്ചു. ഏകാഭിപ്രായത്തോടെയാണ് ബില്ല് നിയമസഭയില്‍ എത്തുന്നത്. ഇക്കാലത്ത് സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കാതിരുന്നാല്‍ മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകും. സിപിഐ യുടെ ക്യാബിനറ്റ് അംഗങ്ങള്‍ ചേര്‍ന്നെടുത്ത തീരുമാനത്തെ അവരുടെ വിദ്യാര്‍ത്ഥി യുവജന സംഘടനകള്‍ എതിര്‍ക്കില്ലെന്നും മന്ത്രി പറഞ്ഞു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply