കല്‍പ്പറ്റ: വയനാട്ടിലെ വന്യജീവി ആക്രമണം പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് പ്രിയങ്കാ ഗാന്ധി എം.പി പറഞ്ഞു. കടുവ ആക്രമിച്ച് കൊന്ന പഞ്ചാരക്കൊല്ലി രാധയുടെ വീട് സന്ദര്‍ശിച്ചതിന് ശേഷം വയനാട് കളക്ടറേറ്റില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അവര്‍.
വന്യമൃഗ ശല്യം പരിഹരിക്കുന്നതിന് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് മാറ്റിവയ്ക്കണം. വന്യജീവി ആക്രമണം വയനാട്ടില്‍ രൂക്ഷമാണ്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ നിരവധി പേരാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. ജനങ്ങള്‍ ആശങ്കയിലാണ്. അത് പരിഹരിക്കാന്‍ ശ്രമിക്കും. വനാതിര്‍ത്തികളില്‍ ഫെന്‍സിംഗില്ലാത്ത പ്രശ്‌നങ്ങളുണ്ട്. വയനാടിന്റെ ജനപ്രതിനിധി എന്ന നിലയില്‍ തന്നെക്കൊണ്ട് ആവുംവിധം പ്രശ്‌നപരിഹാരത്തിന് പദ്ധതികള്‍ നടപ്പാക്കും. പദ്ധതികള്‍ നടപ്പിലാക്കാന്‍ ഫണ്ടുകളുടെ അപര്യാപ്തതയുണ്ട്. വന നിയമങ്ങളിലെ പോരായ്മ മനസിലാക്കുന്നു. ഇത് പരിഹരിക്കുന്നതിന് ഇടപെടല്‍ വേണം. ഈ വിഷയവും പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നും പ്രിയങ്ക വ്യക്തമാക്കി.
Discover more from MALAYALAM
Subscribe to get the latest posts sent to your email.