ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. അതിര്‍ത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തന്റെ ഉത്തരവാദിത്തം ആണ്. മറുപടി നല്‍കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി.
അതേ സമയം, പഹല്‍ഗാം ആക്രമണത്തില്‍ എന്‍ഐഎ ദൃക്‌സാക്ഷികളുടെ മൊഴിയെടുത്തിരുന്നു. രണ്ട് ഭീകരര്‍ വിനോദസഞ്ചാരികളെ ഒരുമിച്ചുകൂട്ടി നിരത്തി നിര്‍ത്തിയെന്നും ആദ്യ വെടിയൊച്ച കേട്ട് ഓടിയ വിനോദസഞ്ചാരികളെ തടഞ്ഞ് ഒരുമിച്ചു കൂട്ടിയാണ് പിന്നീട് വെടിവെച്ചതെന്നുമാണ് മൊഴി.
എന്‍ ഐഎ അന്വഷണത്തില്‍ 40 വെടിയുണ്ടകളാണ് സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാന് പങ്കുണ്ടെന്ന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍ ഐ എ. പാകിസ്ഥാന്‍ ചാരസംഘടന ഐ എസ് ഐ, ഇന്റിലിജന്‍സ് ഏജന്‍സി, ലഷ്‌ക്കര്‍ എന്നിവരുടെ പങ്കിന് എന്‍ ഐ എ തെളിവ് ശേഖരിച്ചിട്ടുണ്ടെന്നാണ് വിവരം.
ലഷ്‌കര്‍ ഭീകരരെ നിയന്ത്രിച്ചത് മുതിര്‍ന്ന ഐ എസ് ഐ ഉദ്യോഗസ്ഥര്‍ ആണെന്നടക്കം എന്‍ ഐ എ കണ്ടെത്തിയിട്ടുണ്ട്.പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട്ജമ്മു ജയിലിലുള്ള രണ്ട് ഭീകരരെ എന്‍ഐഎ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. നിസാര്‍ അഹമ്മദ് , മുസ്താഖ് ഹുസൈന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. 2023 ലെ രജൗരി, പുഞ്ച് ആക്രമണങ്ങളുമായി ബന്ധപെട്ട് ജയിലിലാണ് ഇരുവരും


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply