കൊച്ചി: മാലാ പാര്‍വതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി രഞ്ജിനി. ലൈംഗികാതിക്രമങ്ങളെ ലളിതവത്ക്കരിച്ചുകൊണ്ടുള്ള മാലാ പാര്‍വതിയുടെ പരാമര്‍ശത്തിനെതിരായാണ് രഞ്ജിനി രംഗത്തെത്തിയത്. മാലാ പാര്‍വതി അവസരവാദിയാണെന്ന് രഞ്ജിനി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
‘മാലാ പാര്‍വതി, നിങ്ങളെയോര്‍ത്ത് നാണക്കേട് തോന്നുന്നു. പരിശീലനം ലഭിച്ച സൈക്കോളജിസ്റ്റും അഭിഭാഷകയുമായ താങ്കള്‍ എന്തിനാണ് ഇത്തരം കുറ്റവാളികളെ പിന്തുണയ്ക്കുന്നത്. നിങ്ങളൊരു അവസരവാദിയാണെന്നാണ് ഇത് കാണിക്കുന്നത്. ദുഃഖം തോന്നുന്നു. എനിക്ക് നിങ്ങളോട് യാതൊരു ബഹുമാനവും തോന്നുന്നില്ല’, രഞ്ജിനിയുടെ വിമര്‍ശനം ഇങ്ങനെയായിരുന്നു.
‘സിനിമയില് നോക്കിയേ, ഒരു കളിതമാശ പോലും മനസിലാകാത്തവരാണ്. ഇന്നാളാരോ പറയുന്നതുകേട്ടു, ബ്ലൗസൊന്ന് ശരിയാക്കണം, ഞാനങ്ങോട്ട് വരട്ടേ എന്ന് ചോദിച്ചുകഴിഞ്ഞാല്‍ ഭയങ്കര സ്ട്രെസ്സായിപ്പോയി, എല്ലാമങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ.. പോടാ എന്ന് പറഞ്ഞാല്‍ പോരേ. പോടാ എന്ന് പറഞ്ഞാല്‍ കഴിയുന്ന കാര്യമല്ലേ. അതൊക്കെ മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ? അങ്ങനെയാണെങ്കില്‍ സ്ത്രീകള്‍ക്ക് ഒരിക്കലും ഈ മേഖലയിലൊന്നും നിലനില്‍ക്കാനേ പറ്റില്ല.
നമ്മള്‍ റോഡില്‍ ഇറങ്ങുമ്പോള്‍ ലോറി വരും, ബസ്സ് വരും. അപ്പൊ ലോറി വന്നതിന്റെ പേരില്‍ റോഡ് ക്രോസ് ചെയ്തില്ലാ, നമ്മള്‍ ഇറങ്ങി നടന്നില്ലാ എന്ന് പറഞ്ഞാല്‍ ആര്‍ക്കാ നഷ്ടം വരിക? സ്ത്രീകള്‍ ജോലി ചെയ്യുമ്പൊ സ്ത്രീകളുടെ ഒരു പ്രത്യേകത വെച്ച് ആള്‍ക്കാര്‍ വന്ന് കൂടെ വരുമോ, കിടക്കുമോ, അവിടെ വരുമോ, ഇവിടെ വരുമോ എന്നെല്ലാം ചോദിക്കും. ഇത് മാനേജ് ചെയ്യാന്‍ പഠിക്കേണ്ടത് ഒരു സ്‌കില്ലാണ്.’ എന്നായിരുന്നു മാലാ പാര്‍വതി പറഞ്ഞത്. ഈ പരാമര്‍ശങ്ങള്‍ക്കെതിരെയാണ് ഇപ്പോള്‍ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply