ഓരോ സമൂഹങ്ങളിലും ദേശത്തിനും മത വിശ്വാസങ്ങള്‍ക്കും അനുശ്രുതമായി സാംസ്‌കാരികമായ പല വ്യത്യാസങ്ങളും കാണും. പ്രത്യേകിച്ചും വിവാഹം, മരണം പോലുള്ള ചടങ്ങുകളില്‍. എന്നാല്‍, വിവാഹത്തിനെത്തിയ അതിഥികളോട് ഭക്ഷണത്തിന്റെ പണം ആവശ്യപ്പെടുന്നത് എവിടുത്തെ മര്യാദയാണെന്ന് ചോദിച്ച് സമൂഹ മാധ്യമത്തിലെഴുതിയ കുറിപ്പ് വൈറല്‍. ‘ഒരു ഡെസ്റ്റിനേഷന്‍ വിവാഹത്തിന് പോകുമ്പോള്‍ അതിഥികള്‍ക്ക് സ്വാഗത അത്താഴത്തിന് പണം നല്‍കേണ്ടതുണ്ടോ?’ എന്ന് ചോദിച്ച് കൊണ്ട് റെഡ്ഡിറ്റിലെഴുതിയ ഒരു കുറിപ്പാണ് വൈറലായത്.
വിവാഹ ആഘോഷങ്ങള്‍ക്കായി സ്ഥലം തെരഞ്ഞെടുത്തത് ഇറ്റലിയിലെ ഫ്‌ലോറന്‍സില്‍. അതിഥികളില്‍ മിക്കവരും എത്തിയത് കാനഡയിലെ വാന്‍കൂവറില്‍ നിന്നും. പലരും ആഴ്ചകള്‍ക്ക് മുന്നേയും ദിവസങ്ങള്‍ക്ക് മുമ്പെയും ആയിരക്കണക്കിന് രൂപയുടെ വിമാന ടിക്കറ്റ് എടുത്ത് വന്നവരാണെന്നും കുറിപ്പില്‍ പറയുന്നു. ദീര്‍ഘവും ചെലവേറിയതുമായ ഒരു യാത്രയായിരുന്നതെന്നും കുറിപ്പില്‍ പറയുന്നു. പക്ഷേ, കുറിപ്പെഴുതിയ ആളെ അത്ഭുപ്പെടുത്തിയത്, ഇത്രയും ദൂരം വിമാന ടിക്കറ്റ് എടുത്തെത്തിയ അതിഥികളോട് വിവാഹത്തിന് തലേദിവസം വിളമ്പുന്ന വിവാഹ സ്വാഗത അത്താഴത്തിന് 40 യൂറോ ആവശ്യപ്പെട്ടെന്നതാണ്.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply