ന്യൂഡല്‍ഹി: അനാവശ്യ (സ്പാം) കോളുകളും എസ്എംഎസുകളും സംബന്ധിച്ച പരാതികളില്‍ ടെലികോം കമ്പനികള്‍ നടപടിയെടുക്കേണ്ട സമയപരിധി 5 ദിവസമാക്കി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) കുറച്ചു. നിലവില്‍ 30 ദിവസമായിരുന്നു. 2018 ലെ ചട്ടത്തില്‍ ഒട്ടേറെ ഭേദഗതികള്‍ വരുത്തി. നിലവില്‍ സ്പാം കോളുകള്‍ ലഭിക്കുന്ന ഉപയോക്താക്കള്‍ 3 ദിവസത്തിനകം പരാതിപ്പെടണം. ഈ പരിധി 7 ദിവസമാക്കി ഉയര്‍ത്തി.

ടെലികോം കമ്പനികളുടെ സൈറ്റുകള്‍ വഴിയോ ടെലികോം വകുപ്പിന്റെ ചക്ഷു പോര്‍ട്ടല്‍ വഴിയോ പരാതിപ്പെടാം (sancharsaathi.gov.in/sfc/). നിലവില്‍ 7 ദിവസത്തിനകം 10 പരാതികള്‍ ലഭിക്കുന്ന കേസുകളിലാണ് നടപടിയെങ്കില്‍ ഇനിയിത് 10 ദിവസത്തില്‍ 5 പരാതി ലഭിച്ചാലും നടപടിയെടുക്കണം.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply