മംഗളൂരു: മംഗളൂരുവിൽ വീണ്ടും രാഷ്ട്രീയ കൊലപാതകം. ബജ്രംഗ്ദൾ നേതാവായിരുന്ന ആളെ അക്രമികൾ വെട്ടിക്കൊന്നു. സുഹാസ് ഷെട്ടി ആണ് കൊല്ലപ്പെട്ടത്. സുറത്കൽ ഫാസിൽ കൊലക്കേസിലെ പ്രധാന പ്രതിയാണ് കൊല്ലപ്പെട്ട സുഹാസ് ഷെട്ടി. യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെയാണ് ഫാസിലും കൊല്ലപ്പെട്ടത്. നിലവിൽ സുഹാസ് ഷെട്ടി ബജ്രംഗ്ദളിൽ സജീവമല്ല. മംഗളൂരു ആശുപത്രിയിലും പരിസരത്തും സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ നഗരത്തിൽ സുരക്ഷ ശക്തമാക്കി.
മംഗളുരു ബാജ്പേ കിന്നി പടവു എന്ന സ്ഥലത്ത് വച്ച് വൈകിട്ടോടെ ആണ് സുഹാസ് ആക്രമിക്കപ്പെട്ടത്. സുഹാസിന് എതിരെ നിരവധി കൊലക്കേസുകൾ ഉണ്ട്. മംഗളുരു പൊലീസിന്റെ റൗഡി പട്ടികയിൽ പെട്ട ആൾ കൂടിയാണ് സുഹാസ്. ഫാസിൽ വധക്കേസിൽ ജാമ്യത്തിൽ ആയിരുന്നു. 2022 ജൂലൈ 28-നാണ് ഫാസിൽ കൊല്ലപ്പെടുന്നത്. ഈ കേസിലെ മുഖ്യപ്രതി ആണ് സുഹാസ് ഷെട്ടി. ബജ്രംഗ്ദളിന്റെ ഗോ സംരക്ഷണ വിഭാഗത്തിലെ നേതാവ് ആയിരുന്നു അന്ന് സുഹാസ് പ്രവർത്തിച്ചിരുന്നത്. സംഭവത്തിൽ ബാജ്പേ പൊലിസ് കേസ് അന്വേഷണം തുടങ്ങി. ഗുരുതരമായി വെട്ടേറ്റ സുഹാസ് ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.