തിരുവനന്തപുരം: മല്ലിക സുകുമാരനും സുപ്രിയ മേനോനുമെതിരെ അധിക്ഷേപ പരാമര്‍ശവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. മല്ലിക സുകുമാരന്‍ മോഹന്‍ലാലിനെ പരോക്ഷമായും മേജര്‍ രവിയെ പ്രത്യക്ഷത്തിലും എതിര്‍ക്കുകയാണെന്നും സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
‘മല്ലിക സുകുമാരന്റെ മരുമകള്‍ സുപ്രിയ മേനോന്‍ അര്‍ബന്‍ നക്‌സലാണ്. ആ അര്‍ബന്‍ നക്‌സല്‍ എഴുതിയ പോസ്റ്ററില്‍ നാട്ടിലെ ജനങ്ങളോട് ‘തരത്തില്‍ കളിക്കടാ എന്റെ ഭര്‍ത്താവിനോട് വേണ്ട’യെന്നാണ് എഴുതിയിരിക്കുന്നത്. ആദ്യം ആ അഹങ്കാരിയെ നിലയ്ക്ക് നിര്‍ത്താനാണ് അമ്മായിയമ്മ ശ്രമിക്കേണ്ടത്.’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് ആശ പ്രവര്‍ത്തകരുടെ സമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഗോപാലകൃഷ്ണന്‍. മലയാളത്തിന്റെ മഹാനടന്‍ ഖേദം പ്രകടിപ്പിക്കുമ്പോള്‍ വിഷമം തോന്നുന്ന ഇടതുപക്ഷത്തിന് പാവപ്പെട്ട ആശപ്രവര്‍ത്തകരുടെ കാര്യത്തില്‍ വിഷമം തോന്നുന്നില്ലേയെന്നും അദ്ദേഹം ചോദിച്ചു.


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply