2001 ജനുവരി ആറിനാണ് കേരളത്തെ നടുക്കിയ ആ വാര്‍ത്ത പുറത്തു വന്നത്. ആലുവയില്‍ ഒരു കുടുംബത്തിന്റെ ആറ് പേര്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. ആലുവ റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ മാഞ്ഞൂരാന്‍ ഹാര്‍ഡ്വെയേഴ്സ് നടത്തിയിരുന്ന മാഞ്ഞൂരാന്‍ അഗസ്റ്റ്യ (47)ന്റെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. അഗസ്റ്റിനു പുറമെ ഭാര്യ ബേബി (42), മക്കളായ ജെമോന്‍ (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.അഗസ്റ്റിന്റെ ബന്ധുവും ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന ആന്റണിയാണ് കൊലപാതകം […]