2001 ജനുവരി ആറിനാണ് കേരളത്തെ നടുക്കിയ ആ വാര്‍ത്ത പുറത്തു വന്നത്. ആലുവയില്‍ ഒരു കുടുംബത്തിന്റെ ആറ് പേര് അതിക്രൂരമായി കൊല്ലപ്പെട്ടു. ആലുവ റെയില്‍വേ സ്റ്റേഷന് റോഡില്‍ മാഞ്ഞൂരാന് ഹാര്‍ഡ്വെയേഴ്സ് നടത്തിയിരുന്ന മാഞ്ഞൂരാന് അഗസ്റ്റ്യ (47)ന്റെ വീട്ടിലായിരുന്നു കൊലപാതകം നടന്നത്. അഗസ്റ്റിനു പുറമെ ഭാര്യ ബേബി (42), മക്കളായ ജെമോന് (14), ദിവ്യ (12), അഗസ്റ്റിന്റെ അമ്മ ക്ലാര (74), സഹോദരി കൊച്ചുറാണി (42) എന്നിവരാണ് കൊല്ലപ്പെട്ടത്.
അഗസ്റ്റിന്റെ ബന്ധുവും ഇവരുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനുമായിരുന്ന ആന്റണിയാണ് കൊലപാതകം നടത്തിയത്. സമീപം ഭിത്തിയില്‍ ചോര കൊണ്ട് അമ്പടയാളവും വരച്ചിരുന്നു. നഗരസഭയില്‍ താത്കാലിക ഡ്രൈവറായിരുന്നു പ്രതിയായ ആന്റണി. ആലുവ സിറിയന്‍ ചര്‍ച്ച് റോഡ് വത്തിക്കാന്‍ സ്ട്രീറ്റിലായിരുന്നു ഇയാള്‍ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. വിദേശത്ത് ജോലിക്കുപോകാന്‍ അവസരം ലഭിച്ചിരുന്നു. ഇതിനുള്ള ചെലവിനായി കൊച്ചുറാണി പണം വാഗ്ദാനം ചെയ്തിരുന്നെങ്കിലും നല്‍കിയില്ല. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൂട്ടക്കൊലയ്ക്ക് കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്.
സംഭവദിവസം രാത്രി ഒന്‍പതു മണിയോടെ ആന്റണി, അഗസ്റ്റ്യന്റെ വീട്ടിലെത്തി. വീട്ടുകാരുമായി സംസാരിച്ചിരിക്കെ അഗസ്റ്റ്യനും ഭാര്യയും മക്കളും തൊട്ടടുത്തുള്ള തിയേറ്ററില്‍ സെക്കന്‍ഡ് ഷോ കാണാന്‍ പോയി. ഇവര്‍ പോയ ശേഷം ആന്റണി കൊച്ചുറാണിയോട് പണം ചോദിച്ചു. ഇല്ലെന്നറിയിച്ചപ്പോള്‍ തര്‍ക്കമായി. ഇതിനിടയില്‍ വാക്കത്തിയെടുത്ത് കൊച്ചുറാണിയെ വെട്ടി കൊലപ്പെടുത്തി. തടയാന്‍ ചെന്ന ക്ലാരയേയും കൊലപ്പെടുത്തി. മറ്റ് വീട്ടുകാരെത്തിയാല്‍ സംഭവം പുറത്തറിയുമെന്നു ഭയന്ന ആന്റണി അവരെ കാത്ത് വീട്ടില്‍ തന്നെയിരുന്നു.
രാത്രി പന്ത്രണ്ട് മണിയോടെ അഗസ്റ്റ്യനും കുടുംബവും സിനിമ കഴിഞ്ഞെത്തിയപ്പോള്‍ ഇവരെയും കൊലപ്പെടുത്തി. സംഭവത്തിനു ശേഷം മുംബൈ വഴി ആന്റണി ദമാമിലേക്ക് കടന്നു. കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിളിച്ചുവരുത്തി ഫെബ്രുവരി 18-നാണ് പോലീസ് അറസ്റ്റ് ചെയ്തത്. സി.ബി.ഐ. അന്വേഷണത്തെ തുടര്‍ന്ന് ആന്റണി കുറ്റക്കാരനാണെന്നു കണ്ടെത്തി. 2005 ഫെബ്രുവരി 2-ന് സി.ബി.ഐ. കോടതി വധശിക്ഷ വിധിച്ചു. 2014-ല്‍ വധശിക്ഷയ്ക്ക് എതിരായ ഹര്‍ജികള്‍ തുറന്ന കോടതി വഴി വാദം കേള്‍ക്കണമെന്ന സുപ്രീംകോടതി വിധി ആന്റണിയെ തൂക്കുമരത്തില്‍നിന്ന് രക്ഷപ്പെടുത്തി. 2018 ഡിസംബര്‍ 11-ന് ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. ഏതാനും വര്‍ഷം മുന്‍പ് ആന്റണി ജയില്‍ മോചിതനായി.
ആലുവ കൂട്ടക്കൊല നടന്ന് 24 വര്‍ഷം കഴിയുമ്പോഴാണ് കഴിഞ്ഞ മാസം നെന്മാറയില് കൊലപാതക കേസില്‍ ജാമ്യത്തിലിറങ്ങിയ ചെന്താമര ഇരട്ടക്കൊലപാതകം നടത്തിയത്. നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകരന്(56), അമ്മ ലക്ഷ്മി(75) എന്നിവരെയാണ് അയല്‍വാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയിരുന്നു. സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷമാണ് അതേ കുടുംബത്തിലെ രണ്ടുപേരെ കൂടി ചെന്താമര കൊലപ്പെടുത്തിയത്. തന്റെ ഭാര്യ പിണങ്ങിപ്പോകാനും കുടുംബം തകരാനും കാരണം സജിതയും സുധാകരനുമാണെന്നാണ് ചെന്താമര വിശ്വസിച്ചിരുന്നത്. ഇതായിരുന്നു കൊലയ്ക്ക് കാരണം.
അതിന്റെ നടുക്കം മാറും മുന്നെയാണ് വെഞ്ഞാറമൂട് ഒറ്റ ദിവസം മൂന്നു വിടുകളിലായി കേരളത്തെ ഞെട്ടിച്ചുകൊണ്ട് വീണ്ടുമൊരു കൂട്ടക്കുരുതി നടന്നത്. ഉറ്റബന്ധുക്കളെ അടക്കം ആറ് പേരെ ക്രൂരമായി ആക്രമിച്ചു. അതില്‍ അഞ്ച് പേരും കൊല്ലപ്പട്ടു. മാതാവ് അതീവഗുരുതരാവസ്ഥയിലാണ്. ഉറ്റവരായ ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ എത്തി പറയുകയായിരുന്നു. അഞ്ച് പേരെ മൂന്ന് വീടുകളിലായാണ് അഫാന്(23) കൊലപ്പെടുത്തിയത്. സ്വന്തം കുടുംബാംഗങ്ങളേയും ഒരു പെണ്‍കുട്ടിയേയുമാണ് അഫാന് കൊലപ്പെടുത്തിയത്. അര്‍ഫാന്റെ മാതാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നായിരുന്നു അര്ഫാന് മൊഴി നല്‍കിയത്. പാങ്ങോട്ടുള്ള വീട്ടില്‍ യുവാവിന്റെ മുത്തശ്ശി സല്‍മാബീവി(88)യുടെ മൃതദേഹം കണ്ടെത്തിയിരുന്നു. 13 വയസുള്ള സഹോദരന് അഫ്സാനെയും പെണ്‍കുട്ടി ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. മാതാവ് ഷെമി ഗുരുതര പരുക്കെേുകളാടെ ആശുപത്രിയില്‍ ചികിത്സയിലാണ്. എസ്.എന്‍. പുരം ചുള്ളാത്താണ് പിതാവിന്റെ ജേഷ്ഠന് ലത്തീഫ്, ഷാഹിദ എന്നിവരെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
Discover more from MALAYALAM
Subscribe to get the latest posts sent to your email.