പതിവായി മോഷണം നടത്തി, ഒടുവിൽ എച്ച് ആർ പിടിയിൽ. സംഭവം നടന്നത് ചൈനയിലാണ്. 25 -കാരനായ എച്ച് ആർ ആയ യുവാവാണ് ഇടയ്ക്കിടെയുള്ള തന്റെ ഇന്റർനാഷണൽ ട്രിപ്പുകൾക്ക് പണം കണ്ടെത്തുന്നതിന് വേണ്ടി പണവും ക്രെഡിറ്റ് കാർഡുകളും അടങ്ങുന്ന വാലറ്റുകൾ മോഷ്ടിച്ചത്. ആൻ എന്നാണ് യുവാവിന്റെ പേര്. ഷാങ്ഹായിലെ ഒരു പ്രശസ്തമായ സർവകലാശാലയിൽ നിന്നായിരുന്നു ഇയാൾ ബിരുദം നേടിയത്. നഗരത്തിലെ ഒരു പ്രധാന കമ്പനിയുടെ ഹ്യുമൻ റിസോഴ്സസ് വിഭാഗത്തിൽ ജോലി ചെയ്തു വരികായിരുന്നു. മാസം 10,000 യുവാൻ (ഏകദേശം […]