തിരുവനന്തപുരം: തിരുവനന്തപുരം സ്വദേശിനി ശാഖാകുമാരിയെ ഭര്‍ത്താവ് അരുൺ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. വിവാഹം രഹസ്യമായി നടത്തണമെന്നും വിവാഹ ഫോട്ടോയോ വീഡിയോയോ പുറത്ത് വിടരുതെന്നും അരുണ്‍ വ്യവസ്ഥ വെച്ചിരുന്നു. എന്നാൽ ശാഖാകുമാരിയുടെ ചില ബന്ധുക്കൾ ഫോട്ടോ പ്രചരിപ്പിച്ചത് അരുണിനെ പ്രകോപിപ്പിച്ചു. തുടർന്ന് വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുൻപേ ശാഖാകുമാരിയെ കൊലപ്പെടുത്താൻ അരുൺ തീരുമാനിക്കുകയായിരുന്നു. ശാഖാകുമാരിയുടെ കുന്നത്തുകാലിലെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. കേസിൽ അരുണിന് ജീവപര്യന്തം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് […]