എന്തിനും ഏതിനും ചാറ്റ്ജിപിടിയുടെ കയ്യിൽ ഉത്തരമുണ്ട്. അതിനാൽ തന്നെ പലരും ഇന്ന് പല കാര്യങ്ങൾക്കും ചാറ്റ്ജിപിടിയുടെ സഹായം തേടാറുമുണ്ട്. അതുപോലെ യുഎസ്സിൽ നിന്നുള്ള ഒരാൾ ഹോട്ടലിൽ നിന്നും വിമാനത്തിൽ നിന്നും റീഫണ്ട് ലഭിക്കുന്നതിന് വേണ്ടി ചാറ്റ്ജിപിടിയെ ഒരു വക്കീലായി തന്നെ ഉപയോഗിച്ചു. കൊളംബിയയിലേക്കുള്ള തന്റെ യാത്ര അവസാന നിമിഷം റദ്ദാക്കേണ്ടിവരികയായിരുന്നു യുവാവിന്. എന്നാൽ, വിമാനത്തിലും, ഹോട്ടൽ താമസത്തിനുമുള്ള റീഫണ്ട് കിട്ടിയില്ല. ഈ അവസരത്തിലാണ് ഇയാൾ AI ചാറ്റ്ബോട്ടിന്റെ സഹായം തേടിയത്. റെഡ്ഡിറ്റിലാണ് യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. […]