ബെംഗളൂരു: ചിന്നസ്വാമി ദുരന്തം ഭരണകൂടം വരുത്തിവെച്ചത് എന്നതിന് തെളിവായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ കത്ത് പുറത്ത്. സംഭവം നടന്ന ദിവസം ഡിസിപി ഉന്നത ഉദ്യോഗസ്ഥർക്ക് എഴുതിയ കത്താണ് പുറത്തുവന്നത്. സ്ഥലത്ത് അനിയന്ത്രിതമായ രീതിയിൽ ആരാധകർ വന്നേക്കാമെന്നും സുരക്ഷ ഏർപ്പെടുത്താൻ പരിമിതികൾ ഉണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. വിധാൻ സൗധ മേഖലയിൽ സിസിടിവി സൗകര്യങ്ങൾ പരിമിതമാണെന്നും അവിടം സുരക്ഷ നൽകാൻ പ്രശ്ങ്ങളുണ്ടെന്നും കത്തിലുണ്ട്. ഡിസിപി എഴുതിയ ഈ കത്തിലെ വിവരങ്ങൾ ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ ചീഫ് സെക്രട്ടറിയെ […]