ന്യൂഡല്‍ഹി: ഭരണത്തിലേറിയതിന് പിന്നാലെ ഡല്‍ഹിയില്‍ അരവിന്ദ് കെജ്രിവാള്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതിയുടെ പേര് മാറ്റാനൊരുങ്ങി ബിജെപി സര്‍ക്കാര്‍. മൊഹല്ല ബസ് സര്‍വീസിന്റെ പേര് നമോ ബസ് എന്നോ അന്ത്യോദയാ ബസ് എന്നോ മാറ്റിയേക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. ഏപ്രില്‍ ഒന്നുമുതലായിരിക്കും മാറ്റം എന്നാണ് വിവരം.പൊതുഗതാഗതത്തിലെ ആള്‍ത്തിരക്ക് കുറയ്ക്കാനും ഉള്‍പ്രദേശങ്ങളിലേക്ക് യാത്രാസൗകര്യം ഉറപ്പാക്കാനും ലക്ഷ്യമിട്ട് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് മൊഹല്ല ബസ് സര്‍വീസുകള്‍. ഏപ്രില്‍ ഒന്നിന് നടക്കുന്ന പരിപാടിയില്‍ 200 […]