ആലപ്പുഴ: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതികൾക്കായി പ്രത്യേക ചോദ്യാവലി തയ്യാറാക്കി എക്സൈസ്. പ്രതികളെ ചോദ്യം ചെയ്യാൻ നൂറിലധികം ചോദ്യങ്ങളാണ് തയ്യാറാക്കിയിട്ടുള്ളത്. ഉപചോദ്യങ്ങൾ വേറെയും തയ്യാറാക്കിയിട്ടുണ്ട്. 25 ചോദ്യങ്ങൾ സിനിമ മേഖലയുമായി മാത്രം ബന്ധപ്പെട്ടുള്ളതാണ്. ഷൈൻ ടോം ചാക്കോയുമായുള്ള ബന്ധത്തിൽ വ്യക്തത വരുത്തും. ഷൈനുമായി ഒരുമിച്ച് ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് തസ്ലിമ മൊഴി നൽകിയിരുന്നു. തസ്ലിമയെ അറിയാമെന്നു ഷൈൻ ടോം ചാക്കോയും മൊഴി നൽകിയിരുന്നു. ഇരുവരും തമ്മിൽ ലഹരി ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നാണ് എക്സൈസ് പരിശോധിക്കുക. മൂന്ന് സംഘങ്ങളായിരിക്കും […]