തിരുവനന്തപുരം: ലഹരിക്കെതിരായ പ്രചാരണത്തില്‍ പങ്കാളിയായി നടി മഞ്ജു വാര്യര്‍. എക്‌സൈസ് വകുപ്പിനെ സഹായിക്കാന്‍ വീഡിയോയില്‍ കൂടി മഞ്ജു ആഹ്വാനം ചെയ്തു. യുവതലമുറയെ നശിപ്പിക്കുന്ന മയക്കുമരുന്നിനെതിരേ ഒന്നിച്ചു പോരാടാമെന്നും കേരളത്തെ രക്ഷിക്കാമെന്നും മഞ്ജു വീഡിയോയില്‍ പറയുന്നു.
എക്‌സെസ് വകുപ്പിന്റെ ഫേസ്ബുക്ക് പേജിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഈ വീഡിയോ മഞ്ജു വാര്യര്‍ തന്റെ ഫേസ്ബുക്കിലും പങ്കുവെച്ചിട്ടുണ്ട്.
വീഡിയോയില്‍ പറയുന്നത്; നമസ്‌കാരം. ഇന്നത്തെ സമൂഹത്തെ, പ്രത്യേകിച്ച് യുവതലമുറയെ തകര്‍ക്കുന്ന മയക്കുമരുന്നിനെതിരായി നമുക്ക് ഒന്നിച്ച് പോരാടാം. മയക്കു മരുന്നിനെതിരായ മുന്നണിപ്പോരാളികളായ കേരള എക്‌സൈസ് ഡിപ്പാര്‍ട്‌മെന്റിനെ നമുക്ക് സഹായിക്കാം. മയക്കുമരുന്നുമായി ബന്ധപ്പെട്ട് കുറ്റകൃത്യം, കേരള എക്‌സൈസിന്റെ 9447178000 എന്ന നമ്പറില്‍ വിളിച്ചറിയിക്കുക. വിവരങ്ങള്‍ നല്‍കുന്നവരുടെ വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതാണ്. സേ നോ ടു ഡ്രഗ്‌സ്, സേവ് കേരള..


Discover more from MALAYALAM

Subscribe to get the latest posts sent to your email.

Leave a comment

Leave a ReplyCancel reply