പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസില്‍ പ്രതികള്‍ക്കെതിരെ ഏപ്രില്‍ ഒന്നിന് കോടതി കുറ്റം ചുമത്തും. മുഹമ്മദ് ഷാഫി, ഭഗവല്‍ സിംഗ്, ലൈല എന്നിവര്‍ക്കെതിരെയാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റം ചുമത്തുക. പ്രതികളുടെ വിടുതല്‍ ഹര്‍ജിയിലും കോടതി അന്നുതന്നെ വിധി പറയും. വിടുതല്‍ ഹര്‍ജി തള്ളുകയാണെങ്കില്‍ കുറ്റം ചുമത്തുന്നതിന് സാവകാശം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല.കുറ്റസമ്മത മൊഴി രേഖപ്പെടുത്തിയത് ഭീഷണിപ്പെടുത്തിയും ബലംപ്രയോഗിച്ചുമെന്നാണ് വിടുതല്‍ ഹര്‍ജിയില്‍ പ്രതികളുടെ വാദം. ഇതല്ലാതെ കേസില്‍ തങ്ങള്‍ക്കെതിരെ യാതൊരു തെളിവുമില്ലെന്നും […]