പല കാരണങ്ങൾ കൊണ്ടും ആളുകൾ തങ്ങളുടെ പ്രണയത്തിൽ നിന്നും പിന്മാറാറുണ്ട്. എന്നാൽ, ചൈനയിൽ ഒരു യുവാവ് തന്റെ പ്രണയത്തിൽ നിന്നും പിന്മാറിയത് എന്തിനാണ് എന്നോ? കാമുകിയുടെ ഫോൺ ഓട്ടോമാറ്റിക്കായി ഹോട്ടലിലെ വൈഫൈയുമായി കണക്ടായതിന്റെ പേരിൽ. കാമുകി തന്നെ ചതിച്ചു എന്ന് പറഞ്ഞാണത്രെ യുവാവ് അവളെ ഉപേക്ഷിച്ചത്. സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലി എന്നാണ് കാമുകിയുടെ സർനെയിം. താൻ ഇക്കാര്യത്തിൽ നിഷ്കളങ്കയാണ് എന്നാണ് യുവതി പറയുന്നത്. അത് തെളിയിക്കാന്‍ അവള് മുന്നിട്ടിറങ്ങുകയും ചെയ്തു. […]