സര്‍വ്വീസ് ലിഫ്റ്റ് ഉപയോഗിക്കാതെ പ്രധാന ലിഫ്റ്റ് ഉപയോഗിച്ചതിനും ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ ഉണക്കാനിട്ടതിനും വീട്ടു ജോലിക്കാര്‍ക്ക് ഗുരുഗ്രാം ഹൌസിംഗ് സൊസൈറ്റി പിഴ ചുമത്തിയതായി പരാതി. ഇത് സംബന്ധിച്ച് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് ഹൌസിംഗ് സൊസൈറ്റിയുടെ നോട്ടീസ് പങ്കുവച്ച് കൊണ്ട് എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ‘വീട്ട് ജോലിക്കാരും ഡെലിവറി സ്റ്റാഫും സര്‍വ്വീസ് ലിഫ്റ്റ് മാത്രമേ ഉപയോഗിക്കാവൂ’വെന്ന് നിര്‍ദ്ദേശിക്കുന്ന ഹൌസിംഗ് സൊസൈറ്റി, പതിച്ച പോസ്റ്ററില്‍ ആവശ്യപ്പെടുന്നു. ഇത് മനുഷ്യരെ രണ്ട് തട്ടായി തിരിക്കുന്നെന്ന് സമൂഹ മാധ്യമ ഉപയോക്താക്കള്‍ എഴുതി.കുറിപ്പിനൊപ്പം […]