കൊച്ചി: വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തിയ കേസിൽ ടേക്ക് ഓഫ് ഓവർസീസ് എജുക്കേഷണൽ കൺസൾട്ടൻസി ഉടമയായ കാർത്തിക പ്രദീപിന്റെ സുഹൃത്തിലേക്കും അന്വേഷണം. പാലക്കാട് സ്വദേശിയായ ഇയാൾ ഇപ്പോൾ മാൾട്ടയിലാണെന്നാണ് വിവരം. ഉദ്യോഗാർഥിയെന്ന നിലയിലാണ് പാലക്കാട്ടുള്ള യുവാവ് കാർത്തികയുടെ അടുത്തെത്തിയത്. തുടർന്ന് ഇരുവരും ഒന്നിച്ച് തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്നാണ് പോലീസ് നിഗമനം. ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം പോലീസ് തുടങ്ങിയിട്ടുണ്ട്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടേക്കാനുള്ള സാധ്യതയുമുണ്ടെന്ന സൂചനയും പോലീസ് നൽകുന്നു. അതിനിടെ പണം നൽകിയിട്ടും ജോലികിട്ടാതെ ചിലർ തുക […]