Posted inNATIONAL

വീഡിയോകോളിൽ നിർദേശംനൽകി ഡോക്ടർ, ചികിത്സിച്ചത് നഴ്‌സ്; ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തില്‍ യുവതിയുടെ പരാതി

ഹൈദരാബാദ്: ഗര്‍ഭസ്ഥശിശുക്കളായ ഇരട്ടക്കുട്ടികള്‍ മരിക്കാന്‍ കാരണം ഡോക്ടറുടെ ചികിത്സാപിഴവെന്ന് പരാതി. തെലങ്കാന രംഗറെഡ്ഡി സ്വദേശിനിയായ കീര്‍ത്തിയാണ് തന്റെ ഗര്‍ഭസ്ഥശിശുക്കളുടെ മരണത്തില്‍ ഡോക്ടര്‍ക്കെതിരേ പരാതിയുമായി രംഗത്തെത്തിയത്. പ്രസവവേദനയുമായി താന്‍ ആശുപത്രിയില്‍ എത്തിയപ്പോള്‍ വിജയലക്ഷ്മി ആശുപത്രിയിയിലെ ഡോക്ടറായ അനുഷ റെഡ്ഡി വീഡിയോകോളിലൂടെയാണ് പരിശോധിച്ചതെന്നും തുടര്‍ന്ന് ഡോക്ടര്‍ ഫോണിലൂടെ നല്‍കിയ നിര്‍ദേശമനുസരിച്ച് നഴ്‌സാണ് തന്നെ പരിശോധിച്ചതെന്നുമാണ് കീര്‍ത്തിയുടെ ആരോപണം. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം ഐവിഎഫ് ചികിത്സയിലൂടെയാണ് കീര്‍ത്തി ഗര്‍ഭിണിയായത്. കഴിഞ്ഞമാസം ആശുപത്രിയിലെത്തി നടത്തിയ പതിവ് പരിശോധനയ്ക്കിടെ ഡോക്ടര്‍ കീര്‍ത്തിയ്ക്ക് ചില […]

error: Content is protected !!
Exit mobile version