തിരുവനന്തപുരം: വേതന വര്‍ധന സെക്രട്ടറിയേറ്റിന് മുന്നില്‍ ആശ വര്‍ക്കര്‍മാര്‍ ചെയ്യുന്ന സമരത്തിനെതിരെ വീണ്ടും നടപടിയെടുത്ത് പൊലീസ്. മഹാസംഗമത്തില്‍ പങ്കെടുത്ത 14 പേര്‍ക്ക് കൂടി കന്റോണ്‍മെന്റ് പൊലീസ് നോട്ടീസ് അയച്ചു. 48 മണിക്കൂറിനുള്ളില്‍ സ്റ്റേഷനില്‍ ഹാജരാകണം എന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ആശ വര്‍ക്കര്‍മാര്‍ക്കു പുറമേ ഉദ്ഘാടകന്‍ ജോസഫ് സി. മാത്യു, കെ.ജി. താര, എം. ഷാജര്‍ഖാന്‍, ആര്‍. ബിജു, എം.എ. ബിന്ദു, കെ.പി. റോസമ്മ, ശരണ്യ രാജ്, എസ്. ബുര്‍ഹാന്‍, എസ്. മിനി, ഷൈല കെ. ജോണ്‍ എന്നിവര്‍ക്കും […]