വരുമാനത്തിന്റെ 33 ശതമാനത്തിലധികവും വായ്പാ തിരിച്ചടവിനാണ് ഇന്ത്യക്കാര്‍ ചെലവഴിക്കുന്നതെന്ന് റിപ്പോര്‍ട്ട്. പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സ് രാജ്യത്തൊട്ടാകെ മൂന്ന് ലക്ഷം പേരില്‍ നടത്തിയ സര്‍വെയിലാണ് ഈ വെളിപ്പെടുത്തല്‍.ഉയര്‍ന്ന-ഇടത്തരം വരുമാനക്കാര്‍ക്കിടയിലാണ് പ്രതിമാസ തിരിച്ചടവ് കൂടുതലെന്ന് ‘ഇന്ത്യ എപ്രകാരം ചെലവഴിക്കുന്നു’ എന്ന റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. സുഹൃത്തുക്കള്‍, ബന്ധുക്കള്‍, പ്രാദേശിക വായ്പാ ദാതാക്കള്‍ എന്നിവരെയാകാം താഴ്ന്ന വരുമാനക്കാരിലേറെയും വായ്പക്കായി സമീപിക്കുന്നത്.വാഹനങ്ങള്‍, ആഡംബര വസ്തുക്കള്‍, അവധിക്കാല യാത്ര എന്നിവയ്ക്കാണ് ഉയര്‍ന്ന വരുമാനക്കാര്‍ കൂടുതലായി വായ്പയെടുക്കുന്നത്. അവശ്യ വസ്തുക്കള്‍ക്കായി വരുമാനത്തിന്റെ 32 ശതമാനവും ഓണ്‍ലൈന്‍ ഗെയിംപോലുള്ള […]