പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോഴുള്ള സെലബ്രിറ്റി നടിമാരുടെ വേഷവിധാനം സമീപകാലത്ത് ഏറെ ചര്‍ച്ചയായ ഒന്നായിരുന്നു. ബോബി ചെമ്മണ്ണൂര്‍-ഹണി റോസ് വിവാദത്തോടെയാണ് ഇത്തരം ചര്‍ച്ചകള്‍ മറ്റൊരു തലത്തിലേക്ക് മാറുന്നത്. പലരും ബോധപൂര്‍വം തന്നെ ഗ്ലാമറസ് വേഷത്തില്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന വിമര്‍ശനങ്ങളും ഇതിനെ ചുറ്റിപ്പറ്റി ഉണ്ടായിരുന്നു. ഇപ്പോഴിതാ പാശ്ചാത്യ സംസ്‌കാരത്തിന്റെ മോശമായ പ്രവണതകളെ സ്വീകരിക്കാനുള്ള പുതുതലമുറയുടെ പ്രവണതകളെക്കുറിച്ചും കേരളത്തില്‍ വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങളെക്കുറിച്ചുമെല്ലാം തന്റെ നിലപാട് തുറന്നുപറയുകയാണ് നടി മല്ലികാ സുകുമാരന്‍. കേരളത്തിലെ ഒരു മാധ്യമം സംഘടിപ്പിച്ച പ്രത്യേക പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവര്‍.സ്ത്രീ […]