തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ പിതാവ് റഹിം നാട്ടിലെത്തി. രാവിലെ 7.55-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിലാണ് റഹീം എത്തിയത്. വ്യാഴാഴ്ച 12.15-നായിരുന്നു ദമ്മാമില്‍ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചത്. റിയാദില്‍ ഒരു കടനടത്തുകയായിരുന്നു റഹീം. കടക്കെണിയിലായതോടെയാണ് ദമ്മാമിലേക്ക് മാറിയത്. തുടര്‍ന്ന് യാത്രാവിലക്കുണ്ടായിരുന്നു.നാട്ടിലെത്തിയ റഹീം ഡി.കെ. മുരളി എം.എല്‍.എ.യുടെ ഓഫീസിലേക്കാണ് ആദ്യം ചെന്നത്. തുടര്‍ന്ന് പള്ളിയിലേക്ക്. മരിച്ചവരുടെ ഖബറിടങ്ങളിലെത്തിയ ശേഷം പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യയെ കാണുകയാണ് ആദ്യപരിപാടി. അഫാന് ആദ്യ കുട്ടിയായത് കൊണ്ട് കൂടുതല്‍ വാത്സല്യം […]