ഈരാറ്റുപേട്ട: മത വിദ്വേഷ പരാമര്‍ശത്തില്‍ ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ ബിജെപി നേതാവും പൂഞ്ഞാര്‍ മുന്‍ എംഎല്‍എയുമായ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം. 2 മണിക്ക് ഹാജരാവണമെന്നാവശ്യപ്പെട്ട് ജോര്‍ജിന് ഈരാറ്റുപേട്ട പൊലീസ് വീട്ടിലെത്തി നോട്ടീസ് നല്‍കി. പി.സി. ജോര്‍ജ് വീട്ടിലില്ലായിരുന്നെന്നും അതിനാല്‍ മകന്‍ ഷോണ്‍ ജോര്‍ജാണ് നോട്ടീസ് കൈപ്പറ്റിയതെന്നുമാണ് വിവരം.ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം, തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് പി.സി. ജോര്‍ജിനെതിരേ […]