ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ക്കായി യൂണിവേഴ്‌സല്‍ പെന്‍ഷന്‍ സ്‌കീം അവതരിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അസംഘടിത മേഖലയില്‍ ഉള്‍പ്പെടെ ജോലി ചെയ്യുന്നവര്‍ക്ക് ലഭ്യമാകും വിധത്തിലായിരിക്കും പെന്‍ഷന്‍ സ്‌കീം നടപ്പിലാക്കുക. നിര്‍മാണതൊഴിലാളികള്‍, വീട്ടു ജോലിക്കാര്‍, തുടങ്ങി സര്‍ക്കാരിന്റെ സമ്പാദ്യ സ്‌കീമുകള്‍ ലഭ്യമല്ലാത്തവരെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തും. അതിനൊപ്പം തന്നെ ശമ്പളത്തോടു കൂടി ജോലി ചെയ്യുന്നവര്‍ക്കും സ്വയം സംരഭകര്‍ക്കും ഗുണം ലഭിക്കും. നിലവില്‍ അടല്‍ പെന്‍ഷന്‍ യോജന, പ്രധാനമന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന എന്നിവ ഉള്‍പ്പെടെ നിരവധി പെന്‍ഷന്‍ പദ്ധതികള്‍ സര്‍ക്കാന്‍ […]