
തിരുവനന്തപുരം: സജി ചെറിയാനെതിരെ പരോക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ജി സുധാകരന്‍. ടി വി തോമസ് അനുസ്മരണവുമായി ബന്ധപ്പെട്ട് സിപിഐ സംഘടിപ്പിച്ച കയര്‍വ്യവസായ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജി സുധാകരന്‍. പെന്‍ഷന്‍ കൊടുത്ത് മുടിഞ്ഞു എന്നാരും പറയരുതെന്നും ഇതാരു പറഞ്ഞാലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘രാഷ്ട്രീയത്തില്‍ മാറ്റം വരികയാണ്. ബിജെപി പ്രസിഡന്റായി ആര്‍എസ്എസ് അംഗം അല്ലാത്ത ഒരാളെ കൊണ്ടുവന്നത് എന്തിനാണ്. രാഷ്ട്രീയത്തില്‍ പുതിയ കാര്യങ്ങള്‍ സംഭവിക്കാന്‍ പോകുന്നു എന്നതിന്റെ സൂചനയാണ് ഇത്. ആരും ആരുടെയും കസ്റ്റഡിയില്‍ അല്ല. ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിഞ്ഞാലെ നിലനില്‍ക്കാനാകൂ എന്ന് ആര്‍എസ്എസും ബിജെ പിയും മനസിലാക്കി’ എന്നും പ്രസംഗത്തിനിടെ സുധാകരന്‍ പറഞ്ഞു.
Discover more from MALAYALAM
Subscribe to get the latest posts sent to your email.