മോഷണം തടയാന്‍ ലക്ഷ്യമിടുന്ന സുപ്രധാന ഫീച്ചര്‍ ആന്‍ഡ്രോയിഡ് 16-ല്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ ഉപയോഗശൂന്യമാക്കുന്നതാണ് പുതിയ ഫീച്ചര്‍. ഉടമയുടെ അനുമതിയില്ലാതെ റീസെറ്റ് ചെയ്യുന്ന ഉപകരണങ്ങളിലെ എല്ലാ പ്രവര്‍ത്തനങ്ങളെയും തടയുന്ന സുരക്ഷാ ടൂള്‍ ആണിത്. മൊബൈല്‍ മോഷണം തടയാനുള്ള ഗൂഗിളിന്റെ വലിയ ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കം. ലോകമെമ്പാടും മൊബൈല്‍ മോഷണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. മോഷ്ടിക്കപ്പെട്ട ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്നതിലൂടെ, മോഷണം നടത്താനുള്ള പ്രലോഭനം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നു. ഈ വര്‍ഷം അവസാനത്തോടെ ആന്‍ഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തോടൊപ്പം ഈ ഫീച്ചര്‍ […]