ഏറ്റുമാനൂര്‍: തന്റെ നേതൃത്വത്തിലുള്ള കുടിവെള്ള പദ്ധതി പ്രമോട്ട് ചെയ്യാനായി കേന്ദ്രസര്‍ക്കാറിന്റെ അമൃത് ജലവിതരണ പദ്ധതിയില്‍ നിന്നും കണക്ഷന് കൊടുക്കുന്നത് തടഞ്ഞ് ബി ജെ പി പ്രതിനിധി കൂടിയായ നഗരസഭാ കൗണ്‍സിലര്‍. ഏറ്റുമാനൂര്‍ നഗരസഭ 34-ാം വാര്‍ഡില്‍ ശക്തിനഗര്‍ ലെയ്നില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വിമുക്തഭടന് കൂടിയായ അഭിഭാഷകന്റെ വീട്ടിലേക്കുള്ള കണക്ഷനാണ് കൗണ്‍സിലര്‍ തടഞ്ഞത്. ഇതുസംബന്ധിച്ച് അഭിഭാഷകനും ഇന്ത്യന്‍ എയര്‍ ഫോഴ്സ് മുന്‍ ഉദ്യോഗസ്ഥനുമായ തിരുവനന്തപുരം കേശവദാസപുരം ജയസായി ഭവനില്‍ അഡ്വ. കെ.പി. ഓമനകുട്ടന്‍ തദ്ദേശ വകുപ്പ് മന്ത്രിക്കും […]