മുംബൈ: മഹാരാഷ്ട്രയിലെ താനെയില്‍ യുവതിയെ മുന്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്തു. താനെ ജില്ലയിലെ ഭിവണ്ടി നഗരത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് കൊടും ക്രൂരത അരങ്ങേറിയത്. 22-കാരിയായ യുവതി മറ്റൊരു പ്രണയ ബന്ധത്തിലായതിലുള്ള പകയിലാണ് മുന്‍ കാമുകന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ പരാതിയില്‍ മുന്‍ കാമുകനടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഒളിവിലുള്ള പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.ഫെബ്രുവരി 19-ാം തീയതി രാത്രിയാണ് യുവതി പീഡിപ്പിക്കപ്പെട്ടത്. സംഭവത്തെക്കുറിച്ച് […]